National News

സ്‌നൈപ്പര്‍മാര്‍, ഷാര്‍പ്പ് ഷൂട്ടര്‍മാര്‍, ഡ്രോണ്‍ നിരീക്ഷണം;അമിത് ഷാ ഇന്ന് കശ്മീരിൽ; കനത്ത സുരക്ഷ

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കശ്മീരിലെത്തും.അമിത് ഷായുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കടുത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. അടുത്തിടെ കശ്മീരിലുണ്ടായ ഏറ്റുമുട്ടലുകളുടേയും മറ്റും പശ്ചാത്തലത്തിലാണ് കര്‍ശന സുരക്ഷ ഒരുക്കാൻ തീരുമാനിച്ചത്.കഴിഞ്ഞ ആഴ്ചകളിലായി പതിനൊന്നോളം സാധാരണക്കാരാണ് ഇവിടെ കൊല്ലപ്പെട്ടത്. സ്‌നൈപ്പര്‍മാരെയും ഷാര്‍പ്പ് ഷൂട്ടര്‍മാരെയും ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അദ്ദേഹം മൂന്ന് ദിവസം മൂന്ന് ദിവസം താമസിക്കുന്ന ഗുപ്കാർ റോഡിലെ രാജ്ഭവന് 20 കിലോമീറ്റർ ചുറ്റളവിൽ സുരക്ഷ ശക്തമാക്കാൻ നിര്‍ദ്ദേശിച്ചതായാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്. നഗരങ്ങളില്‍ ചിലയിടത്ത് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കുകയും ഇന്റര്‍നെറ്റ് വിച്ഛേദിക്കുകയും ചെയ്തിട്ടുണ്ട്.നേരത്തെ പദ്ധതിയിട്ടത് പ്രകാരം അമിത് ഷാ ശ്രീനഗറിൽ നിന്നും ഷാര്‍ജയിലേക്കുള്ള ആദ്യ വിമാന സര്‍വീസ് ഉദ്ഘാടനം ചെയ്യും. ഉദ്ദംപുരിയിലെയും ഹന്ദ്വാരയിലേയും രണ്ട് പുതിയ സര്‍ക്കാര്‍ മെഡിക്കൽ കോളേജുകളുടെ ശിലാസ്ഥാപനം, ഐഐടി ബ്ലോക്ക് ഉദ്ഘാടനം എന്നിവയും ഉൾപ്പെടുന്നു.

കശ്മീരിലെ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ ഭീകരാക്രണം ശക്തമായതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ കശ്മീര്‍ സന്ദര്‍ശനം.

ആഭ്യന്തര സെക്രട്ടറി എ കെ ഭല്ല, മന്ത്രാലയത്തിലെ മറ്റ് മുതിർന്ന ഉദ്യോഗസ്ഥര്‍, വിവിധ സേനാമേധാവികള്‍, രഹസ്യാന്വേഷണ ഏജന്‍സി തലവന്മാര്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിൻഹയുമായും കേന്ദ്ര സായുധ സേനയിലെ ഉദ്യോഗസ്ഥരുമായും ഷാ കൂടിക്കാഴ്ച നടത്തും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!