കുന്ദമംഗലത്ത് മരിച്ച ഓട്ടോ ഡ്രൈവർ പ്രമോദ് ദാസിന് പോസ്റ്റ് മോർട്ടത്തിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മൃതദേഹം കോവിഡ് പ്രോട്ടോകോൾ പ്രകാരം സംസ്കരിച്ചു. സുധീഷ് കുരിക്കത്തൂരിന്റെ നേതൃത്വത്തിൽ ഡി വൈ എഫ് യൂത്ത് ബ്രിഗേഡ് അതുൽ രാജ് ,രംജേഷ് കാരന്തൂർ ,അശ്വിൻ കുരിക്കത്തൂർ ,അതുൽ ദാസ് , ആസാദ് ആംബുലൻസ് ഡ്രൈവർ സലിം പന്തീർ പാടം എന്നിവർ ചേർന്നാണ് ബോഡി ഏറ്റുവാങ്ങി മാവൂർ ശശ്മാശാനത്തിൽ സംസ്കരിച്ചത്.ഹെൽത്ത് ഇൻസ്പെക്ടർ സിപി സുരേഷ് ബാബു ആണ് മെഡിക്കൽ കോളേജിൽ നിന്നും ബോഡി ഏറ്റുവാങ്ങിയത്.