ഡല്‍ഹി; സൗദി അരാംകോയുടെ എണ്ണപ്പാടത്തിന് നേരെ യെമനിലെ ഹൂതികള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് പെട്രോള്‍ ഡീസല്‍ വിലയില്‍ വര്‍ധനവ്. ആറ് ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 1.59 രൂപയും ഡീസലിന് 1.31 രൂപയുമാണ് രാജ്യത്ത് വര്‍ധിച്ചത്.
കോഴിക്കോട് ഇന്ധന വില: പെട്രോള്‍ ലിറ്ററിന് 73.82 രൂപയും ഡീസലിന് ലിറ്ററിന് 70.71 രൂപയുമാണ്. രാജ്യത്ത് ഇന്ധന വില ഉയരുന്നത് വിലക്കയറ്റത്തിന് കാരണമായേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
ഇന്ധന വില കുതിക്കുന്നു;വിലക്കയറ്റത്തിന് സാധ്യത

