സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ചൊവാഴ്ച മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയെന്നും കേന്ദ്രം. അറബിക്കടലിൽ, ഗുജറാത്ത് തീരത്തിന് മുകളിലായി ഒരു തീവ്ര ന്യൂനമർദം രൂപം കൊണ്ടിട്ടുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.
ചൊവാഴ്ച നാല് ജില്ലകളിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. ബുധനാഴ്ച എട്ടു ജില്ലകളിലും വ്യാഴാഴ്ച ഒൻപത് ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.