Local News

കുന്ദമംഗലം മണ്ഡലം ഓണം ഫെയർ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു

സപ്ലൈകോ കുന്ദമംഗലം നിയോജകമണ്ഡലം ഓണം ഫെയർ പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്തി സാധാരണക്കാരുടെ ഓണ ബജറ്റിനെ താങ്ങി നിർത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഓണം ഫെയറിൽ വിവിധ ഉത്പന്നങ്ങൾക്ക് അഞ്ച് ശതമാനം മുതൽ 50 ശതമാനം വരെ വിലക്കുറവുണ്ട്. കുന്ദമംഗലം സപ്ലൈകോ സൂപ്പർ മാർക്കറ്റിനോടനുബന്ധിച്ചാണ് ഓണം ഫെയർ ഒരുക്കിയിട്ടുള്ളത്.

കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അധ്യക്ഷത വഹിച്ചു. എം ബാലസുബ്രഹ്മണ്യൻ, എം.കെ മോഹൻദാസ്, ടി ചക്രയുധൻ, എ. പി ഭക്തോത്തമൻ, നെല്ലിക്കോട് കേളൻ സംസാരിച്ചു. സപ്ലൈകോ ജൂനിയർ മാനേജർ എ അബ്ദുസമദ് സ്വാഗതവും കെ.കെ സനൂജ് നന്ദിയും പറഞ്ഞു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!