കുന്ദമംഗലം: കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും പഠനോപകരണങ്ങള്‍ നഷ്ടപ്പെട്ട മര്‍കസ് ഗേള്‍സ് ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണോല്‍ഘാടനം മര്‍കസ് മാനേജറും കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാനുമായ സി മുഹമ്മദ് ഫൈസി നിര്‍വഹിച്ചു. പ്രഥമ ഘട്ടം പത്ത് സ്റ്റഡി ടേബിളുകളും ബാഗ്, പുസ്തകം തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന നാല്‍പതോളം കിറ്റുകളുമാണ് നല്‍കിയത്. ഐ.പി. എഫ് കോഴിക്കോട് റീജിയന്‍ കമ്മിറ്റിയും എസ് വൈ എസ് മാനിപുരം യൂനിറ്റ് കമ്മിറ്റിയും വിവിധ ഏജന്‍സികളുമാണ് പഠനോപകരണങ്ങള്‍ സംഭാവന ചെയ്തത്.
പ്രളയ ദുരിതാനന്തരം മാനസിക പ്രയാസമനുഭവിക്കുന്ന കുട്ടികള്‍ക്കുള്ള കൗണ്‍സലിംഗ് ക്ലാസിന് പ്രമുഖ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും ഐ പി എഫ് കോഴിക്കോട് റീജിയന്‍ ഫിനാന്‍സ് ഡയറക്ടറുമായ ഡോ. എ പി അബ്ദുള്ളക്കുട്ടി നിര്‍വഹിച്ചു. ചടങ്ങില്‍ പി ടി എ പ്രസിഡണ്ട് സി. മുഹമ്മദ് ഷാജി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക എ ആയിശാബീവി ടീച്ചര്‍ സന്ദേശ പ്രഭാഷണം നടത്തി. ഡോ. മുജീബ് മുക്കം, കെ. മുഹമ്മദ് അശ്‌റഫ് മാനിപുരം, എ കെ മുഹമ്മദ് അഷറഫ്, ജലീല്‍ അഹ്‌സനി കാന്തപുരം, പി ടി എ വൈസ് പ്രസിഡന്റുമാരായ കെ. മൊയ്തീന്‍ കോയ, സുലൈമാന്‍ കുന്നത്ത്, എ പി സഫിയ്യുറഹ്മാന്‍, അബൂബക്കര്‍ കുന്ദമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു. ഡോ. അബൂബക്കര്‍ നിസാമി സ്വാഗതവും എ കെ മുഹമ്മദ് അശ്‌റഫ് നന്ദിയും പറഞ്ഞു.