അഡിസ് അബെബ: കനത്ത മഴയെ തുടര്‍ന്ന് എത്യോപ്യയുടെ ഉള്‍പ്രദേശങ്ങളിലുണ്ടായ മണ്ണിടിച്ചിലില്‍ 146 പേര് മരിച്ചതായി റിപ്പോര്‍ട്ട്. തെക്കന്‍ എത്യോപ്യയിലെ കെഞ്ചോ ഷാച്ച ഗോസ്ഡി ജില്ലയില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ മരിച്ചവരില്‍ പിഞ്ചുകുഞ്ഞുങ്ങളും ഗര്‍ഭിണികളും ഉണ്ടെന്ന് പ്രാദേശിക ഭരണാധികാരി ദഗ്മാവി അയേലെ പറഞ്ഞു.
ദുരന്തത്തെ തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും തുടരുകയാണെന്ന് ഗോഫ സോണ്‍ കമ്മ്യൂണിക്കേഷന്‍ ഓഫീസ് മേധാവി കസഹുന്‍ അബയ്നെ പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ ചെങ്കുത്തായ ഭൂപ്രദേശത്ത് തിരച്ചില്‍ നടത്തുന്നതിനിടെ വീണ്ടും മണ്ണിടിച്ചിലുണ്ടായി. നിരവധി പേര് അപകടത്തില്‍പ്പെട്ടതായാണ് റിപ്പോര്‍ട്ട്.

