കല്പറ്റ: വയനാട്ടില്‍ തമിഴ്‌നാട് സ്വദേശികളായ ദമ്പതിമാര്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
സ്ത്രീയെയും ഭര്‍ത്താവിനെയും മര്‍ദിക്കുന്ന വീഡിയോ കഴിഞ്ഞദിവസം മുതല്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. അമ്പലവയല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവറാണ് ഇവരെ മര്‍ദിച്ചതെന്നാണ് സൂചന.
അതേസമയം, വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ പോലീസ് മേധാവി അന്വേഷണം പ്രഖ്യാപിച്ചു. സംസ്ഥാന വനിതാ കമ്മീഷനും സംഭവത്തില്‍ സ്വമേധയാ കേസെടുത്തിട്ടുണ്ട്.
കല്‍പ്പറ്റയില്‍ ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂരമര്‍ദനം
