Local

ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ ചിത്രങ്ങള്‍ വിറ്റ് നിബിന്‍രാജ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാന്‍ ചിത്രങ്ങള്‍ വിറ്റ് കോഴിക്കോട് കുന്നമംഗലം സ്വദേശിയായ ചുമര്‍ചിത്രകാരന്‍ നിബിന്‍രാജ്. കുന്നമംഗലത്ത് വെച്ച് എംഎല്‍എ പിടഎ റഹീം ചിത്രങ്ങള്‍ ജനങ്ങള്‍ക്കു കൈമാറി ധനസമാഹരണം സ്വീകരിച്ചു. എക്‌സിബിഷനിലും , ഓണ്‌ലൈന്‍ മാര്‍ക്കറ്റിലും 5000 മുതല്‍ 10000 രൂപ വരെ വിലമതിക്കുന്ന 10 ഓളം ചിത്രങ്ങളാണ് 1000 രൂപ നിരക്കില്‍ നിബിന്‍രാജ് വരച്ചു തീര്‍ത്തത്. ചിത്രങ്ങളില്‍ ചുമര്‍ചിത്രങ്ങള്‍, റിയലിസ്റ്റിക് പെയിന്റിംഗ്‌സ്, അബ്സ്ട്രാക്റ്റ് പെയിന്റിംഗ്‌സ് എന്നിവ ഉള്‍പ്പെടുത്തിയിരുന്നു.

ഗുരുവായൂര്‍ ദേവസ്വം ചുമര്‍ചിത്ര പഠന കേന്ദ്രത്തില്‍ നിന്നും ചുമര്‍ചിത്ര കലയില്‍ 5 വര്‍ഷത്തെ നാഷണല്‍ ഡിപ്ലോമ ഫസ്റ്റ്ക്ലാസ്സില്‍ ജയിച്ച നിബിന്‍രാജ് ശേഷം ഫ്രീലാന്‍സ് കലാകാരനായി പ്രവര്‍ത്തിച്ചു വരുകയാണ്. 15 വര്‍ഷത്തോളമായി ചുമര്‍ചിത്ര കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന നിബിന്‍രാജ്, കേരള സാംസ്‌കാരിക വകുപ്പിന്റെ വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരനും, മാഹി മലയാളകലാഗ്രാമത്തിലെ ചുമര്‍ചിത്ര വിഭാഗം മേധാവിയാണ്. ് വാര്‍ഡ് മെമ്പര്‍ സുധീഷ് കുമാറും , കോഴിക്കോട് സ്പീഡ് ഫ്രെയിംസ് ലെ താരിഖ് എന്നിവരും ഡനസമാഹരണത്തിന് നിബിന്‍രാജിനൊപ്പം സഹായവുമായ് ഉണ്ടായിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!