National

ഭീകരാക്രമണത്തിനെതിരെ തെരുവിലിറങ്ങി കശ്മീര്‍ ജനത

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രണത്തിനെതിരെ പ്രതിഷേധവുമായി കശ്മീരി ജനത തെരുവില്‍. ശാന്തി ഉറപ്പാക്കാന്‍ അധികാരികള്‍ ശക്തമായ നടപടി എടുക്കണം എന്നാവശ്യപ്പെട്ട് ആണ് പ്രതിഷേധം. ജമ്മു കാശ്മീരില്‍ വ്യാപാര സംഘടനകള്‍ ആഹ്വാനം ചെയ്ത ബന്ദ് പുരോഗമിക്കുകയാണ്. ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് കശ്മീരിലെ പത്രങ്ങള്‍ ഒന്നാം പേജ് കറുത്ത നിറത്തില്‍ അച്ചടിച്ചു.

‘ഇവിടെ ഹിന്ദു – മുസ്ലിം വേര്‍തിരിവില്ല. ഞങ്ങള്‍ക്ക് ജീവിക്കണം ഈ നാട്ടില്‍. സമാധാനം പുലരണം’ എന്നാണ് തെരുവിലിറങ്ങിയ കശ്മീര്‍ ജനത ആവശ്യപ്പെടുന്നത്. വിനോദസഞ്ചാരികള്‍ ഭയമില്ലാതെ കശ്മീരിലേക്ക് ഒഴുകിയെത്തിയതോടെ മെച്ചപ്പെട്ട ജീവിത നിലവാരത്തിന് ഇനി എന്തു സംഭവിക്കുമെന്ന് ജനങ്ങള്‍ക്ക് ആശങ്കയുണ്ട്.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് രണ്ട് ലക്ഷം രൂപയും നല്‍കും. പ്രിയപ്പെട്ടവരുടെ നഷ്ടത്തിന് എത്ര പണം നല്‍കിയാലും പകരമാകില്ല എന്ന് ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു.

Avatar

veena vp

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!