Trending

ഒടുവിൽ ധാരണയായി യുഡിഎഫും പി.വി അൻവറും സഹകരിച്ച് പ്രവർത്തിക്കും

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനു മുൻപ് യുഡിഎഫ് പ്രവേശനത്തിനായി സമ്മർദം ചെലുത്തുന്ന പി.വി.അൻവറും യുഡിഎഫും തൽക്കാലം സഹകരിച്ച് പ്രവർത്തിക്കാൻ ധാരണ. മുന്നണി പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അന്തിമ തീരുമാനമായില്ല. അൻവറിന്‍റെ ആവശ്യങ്ങളിൽ യുഡിഎഫിൽ ചർച്ച ചെയ്തശേഷം കോൺഗ്രസ് തീരുമാനം അറിയിക്കും. കോൺഗ്രസ് നേതാക്കളും പി.വി അൻവറും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണത്തിന് ധാരണയായത്.പാർട്ടിയിലും യുഡിഎഫിലും കൂടുതൽ ചർച്ചകൾ അനിവാര്യമാണെന്നും കോൺഗ്രസ് നേതൃത്വം അൻവറിനെ അറിയിച്ചു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ സഹകരിച്ച് പ്രവർത്തിക്കാൻ ഇരുവരും തീരുമാനിച്ചു. പി.വി അൻവർ ഒരു ഉപാധിയും മുന്നോട്ട് വെച്ചിട്ടില്ലെന്നായിരുന്നു കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ പറഞ്ഞത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!