രാജ്യം കൊറോണ വൈറസ് വ്യാപനഘട്ടത്തിൽ ഒറ്റ കെട്ടായി പ്രവർത്തിക്കുമ്പോൾ ബി.ജെ.പി വർഗീയതയുടെയും വിദ്വേഷത്തിന്റെയും വൈറസിനെ വ്യാപിപ്പിക്കുകയാണെന്ന് ഡല്‍ഹിയില്‍ നടന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി.
രോഗം പടരുന്ന നിലവിലെ സാഹചര്യത്തിൽ വേണ്ട നടപടികൾ സർക്കാർ സ്വീകരിച്ചില്ലെന്നും കോൺഗ്രസ് മുന്നോട്ട് വെച്ച വിഷയങ്ങളിൽ ഒന്നും യാതൊരു പരിഗണനയും നൽകിയില്ലെന്നും അധ്യക്ഷ യോഗത്തിൽ അഭിപ്രായപ്പെട്ടു. നിലവിലെ രോഗികളുടെ വർധനവിൽ ആശങ്കയുണ്ടെന്നും ലോക്ക് ഡൗണിന്റെ ആഘാതം മയപ്പെടുത്തുന്നതിൽ സർക്കാരിന് വീഴ്ച വന്നെന്നും യോഗത്തിൽ പറഞ്ഞു. 12 കോടി തൊഴിലുകളാണ് ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ മാത്രം നഷ്ടപ്പെട്ടതെന്നും നിരവധി കർഷകർക്കും കുടിയേറ്റ തൊഴിലാളികൾക്കും ഇത് മൂലം ബുദ്ധിമുട്ട് നേരിടേണ്ടി വരുമെന്നും സോണിയ ഗാന്ധി കൂട്ടിച്ചേര്‍ത്തു.