National News

ബിജെപി നേതാക്കളുടെ മിശ്രവിവാഹവും ലൗ ജിഹാദിനു കീഴില്‍ വരുമോയെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി

Chhattisgarh CM Bhupesh baghel says economy fall doesn't effect the state |  देशभर में छाई है मंदी, छत्तीसगढ़ में मार्केट में 25 फीसदी की बढ़त : CM भूपेश  बघेल | Hindi News,

ലവ് ജിഹാദുമായി ബന്ധപ്പെട്ട് ഉടലെടുക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബഖെല്‍. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളും ലൗ ജിഹാദ് നിയന്ത്രിക്കുന്നതിനായി നിയമം നടപ്പാക്കുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ബഖെലിന്റെ പ്രതികരണം. പല ബിജെപി നേതാക്കളും അവരുടെ കുടുംബാംഗങ്ങളുമൊക്കെ മിശ്ര വിവാഹം ചെയ്തിട്ടുണ്ട്. ഇവരും ഈ നിയമത്തിന്റെ പരിധിയില്‍ വരുമോയെന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ചോദിച്ചിരിക്കുന്നത്.

നിരവധി ബിജെപി നേതാക്കളുടെ കുടുംബാംഗങ്ങളാണ് മറ്റു മതങ്ങളില്‍ നിന്നുള്ളവരെ വിവാഹം ചെയ്തിട്ടുള്ളത്. ആ വിവാഹങ്ങളും ലൗ ജിഹാദ് എന്ന നിര്‍വചനത്തിന് കീഴില്‍ വരുമോയെന്നാണ് എനിക്ക് ഈ നേതാക്കളോട് ചോദിക്കാനുള്ളത്’ എന്ന് അദ്ദേഹം പറഞ്ഞു.

പ്രണയത്തിന്റെ മറവില്‍ മറ്റ് മതസ്ഥരായ സ്ത്രീകളെ മുസ്ലീം പുരുഷന്മാര്‍ നിര്‍ബന്ധപൂര്‍വം മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ചില വലതുപക്ഷ സംഘടനകള്‍ പ്രചരിപ്പിച്ച ഗൂഢാലോചന സിദ്ധാന്തമാണ് ‘ലൗ ജിഹാദ്’ എന്നാണ് പറയപ്പെടുന്നത്. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്,കര്‍ണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് ഇതിനെതിരെ നിയമം നടപ്പാക്കാനൊരുങ്ങുന്നത്. വിഷയത്തില്‍ അനുകൂലവും പ്രതികൂലവുമായ നിരവധി വാദങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ കൂടിയാണ് ബഖെല്‍ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

നേരത്തെ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ലൗ ജിഹാദ് വിവാദങ്ങള്‍ക്കെതിരെ രംഗത്തു വന്നിരുന്നു. രാഷ്ട്രത്തെ വര്‍ഗ്ഗീയതയുടെ പേരില്‍ വിഭജിക്കാന്‍ വേണ്ടി ബിജെപി സൃഷ്ടിച്ച ഒരു വാക്കാണ് ലവ് ജിഹാദ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!