Kerala News

ഹാളിനുള്ളില്‍ കിടന്ന് പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാർ ;മറികടന്ന് മേയര്‍ നാടകീയ രംഗങ്ങൾ

തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധം. കൗണ്‍സില്‍ ഹാളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറി. കൗണ്‍സില്‍ യോഗത്തിന് ബിജെപി കൗണ്‍സിലര്‍മാര്‍ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ മറികടന്ന് മേയര്‍ അടക്കമുള്ള ആളുകള്‍ ഹാളില്‍ പ്രവേശിച്ചു. 2.30ന് തീരുമാനിച്ചിരുന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കാനാണ് മേയര്‍ നഗരസഭയിലെത്തിയത്. ഡയസിലേക്ക് പോകുന്ന വഴിയില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ വഴി മുടക്കി കിടന്നതോടെ മേയര്‍ക്ക് ഡയസിലേക്ക് പോകാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. ഇതോടെയാണ് സി.പി.എം കൗണ്‍സിലര്‍മാര്‍ സംരക്ഷണമൊരുക്കിയത്. പിന്നീട് പോലീസ് എത്തിയാണ് മേയറെ ഡയസിലേക്ക് എത്തിച്ചത്. വനിത പോലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു.

കൗണ്‍സില്‍ യോഗം അവസാനിച്ച് സഭ പിരിഞ്ഞു. കഴിഞ്ഞ 23 ദിവസമായി കോര്‍പ്പറേഷനിലെ നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രതിഷേധസമരം നടത്തുകയാണ്. മേയര്‍ കടന്നുവരുന്ന വഴിയിലും പ്രതിഷേധക്കാര്‍ കിടന്നതോടെ ഇവരെ മറികടന്നാണ് ് ഡയസിലെത്തിയത്. തീര്‍ത്തും അപ്രതീക്ഷിതമായാണ് ബിജെപി കൗണ്‍സിലര്‍മാര്‍ കിടന്ന് പ്രതിഷേധസമരം സംഘടിപ്പിച്ചത്.

അതേസമയം കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ സഭയ്ക്കകത്ത്് നികുതിതട്ടിപ്പിനെതിരെ പ്രതീകാത്മകസമരമാണ് സംഘടിപ്പിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!