International News

നിയമം പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് എക്‌സ്‌പോ പാസ്‌പോര്‍ട്ടുകളും മറ്റ് സമ്മാനങ്ങളും നല്‍കുന്നു.

ഗതാഗത നിയമങ്ങള്‍ പാലിച്ച് വാഹനമോടിക്കുന്നവര്‍ക്ക് ഇനി സമ്മാനങ്ങളും ലഭിക്കും. വ്യത്യസ്തമായ പദ്ധതി നടപ്പിലാക്കുകയാണ് അബുദാബി പൊലീസ് സുരക്ഷിതമായ ഡ്രൈവിങ് സംസ്‌കാരം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് അബുദാബി പൊലീസിന്റെ ഹാപ്പിനസ് പട്രോള്‍ സംഘം സമ്മാനങ്ങളുമായി നിരത്തുകളില്‍ കാത്തുനില്‍ക്കുന്നത്.

ഇത്തരത്തില്‍ സമ്മാനങ്ങള്‍ ലഭിച്ച നിരവധി പേരാണ് അബുദാബി പൊലീസിന് നന്ദി അറിയിച്ചിട്ടുള്ളത്. റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷയും സ്വന്തം സുരക്ഷയും കണക്കിലെടുത്ത് സുരക്ഷിതമായി വാഹനമോടിക്കണമെന്ന് ഡ്രൈവര്‍മാരോട് പൊലീസ് അഭ്യര്‍ത്ഥിച്ചു.
നിയമലംഘനത്തിന് പിഴ ലഭിക്കാതെ, നിയമങ്ങള്‍ അനുസരിച്ച് സമ്മാനം വാങ്ങുന്നതിലേക്ക് ഡ്രൈവര്‍മാരുടെ മനോഭാവം മാറ്റുകയാണ് പൊലീസ് ലക്ഷ്യമിടുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!