National

തിരുപ്പതി ക്ഷേത്രത്തിലേക്ക് 87 ലക്ഷം രൂപയുടെ ഫർണീച്ചറും പാത്രങ്ങളും, കൂടെ 15 ലക്ഷം രൂപയും സംഭാവന നൽകി മുസ്ലിം ദമ്പതികൾ

തിരുപ്പതി ക്ഷേത്രത്തിലേക്ക് ഒരു കോടി രൂപ സംഭാവന നൽകി ചെന്നൈ സ്വദേശികളായ മുസ്ലിം ദമ്പതികൾ. അബ്ദുൽ ഖാനിയും സുബീന ബാനുവും തിരുമല തിരുപതി ദേവസ്ഥാനത്ത് എത്തിയാണ് സംഭാവന കൈമാറിയത്.

തിരുമലയിലെ പത്മാവതി റെസ്റ്റ് ഹൗസിലേക്ക് 87 ലക്ഷം രൂപയുടെ ഫർണീച്ചറും പാത്രങ്ങളുമാണ് സുബീനയും അബ്ദുലും നൽകിയത്. കൂടെ എസ് വി അന്ന പ്രസാദം ട്രസ്റ്റിലേക്ക് 15 ലക്ഷത്തിന്റെ ഡിമാൻഡ് ഡ്രാഫ്റ്റും സമ്മാനിച്ചു. തിരുമല തിരുപതി ദേവസ്ഥാനം എക്സിക്യൂട്ടിവ് ഓഫിസർ എവി ധർമ റെഡ്ഡിയാണ് തിരുമല ദേവനുള്ള കാണിക്ക ഏറ്റുവാങ്ങിയത്.

ആന്ധ്ര പ്രദേശിലെ ചിറ്റൂർ ജില്ലയിലെ തിരുമലയിലാണ് ലോക പ്രശസ്ത ഹൈന്ദവ തീർത്ഥാടന കേന്ദ്രമായ വെങ്കിടേശ്വര ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ ചെന്നൈയിൽ നിന്നുള്ള ഒരു വിശ്വാസി 9.2 കോടി രൂപയാണ് ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!