കോഴിക്കോട്: കേരളമടക്കമുള്ള പതിനൊന്ന് സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തിയ റെയ്ഡിന് ന്യായീകരിച്ചു ബിജെപി സംസ്ഥാന നേതൃത്വം രംഗത്ത്. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിലെ റെയ്ഡിൽ രാഷ്ട്രീയമില്ല. എൻ ഐ എ നടത്തുന്നത് നിയമപരമായ കാര്യങ്ങളെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ് കോഴിക്കോട്ട് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
കേരളമടക്കം പതിനൊന്ന് സംസ്ഥാനങ്ങളിലെ റെയ്ഡിൽ106 പേർ കസ്റ്റഡിയിലായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. കേരളത്തിൽ നിന്നും പോപ്പുലർ ഫ്രണ്ട് ദേശീയ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് അടക്കമുള്ള നേതാക്കളെയാണ് ദേശീയ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്.
ആർഎസ്എസ്സിൻ്റെ ഹിന്ദുത്വ രാഷ്ട്ര അജണ്ടയ്ക്ക് പോപുലർ ഫ്രണ്ട് തടസ്സമാണെന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതെന്ന് പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ പറഞ്ഞു.