Trending

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ അഡല്‍റ്റ് ഡയപ്പറുകള്‍ വിതരണം ചെയ്തു

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ജില്ലാ ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ സര്‍ക്കാറിന്റെ വയോജന മന്ദിരങ്ങളിലെ അന്തേവാസികള്‍ക്ക് അഡല്‍റ്റ് ഡയപ്പറുകള്‍ വിതരണം ചെയ്തു. കലക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ റെഡ് ക്രോസ് ജില്ലാ പ്രസിഡന്റ് കൂടിയായ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ഡയപ്പര്‍ വിതരണോദ്ഘാടനം നിര്‍വഹിച്ചു. വയോജന ക്ഷേമത്തിനായുള്ള റെഡ്‌ക്രോസിന്റെ ‘വയോ വന്ദന്‍’ പദ്ധതിയുടെ ഭാഗമായാണ് ഡയപ്പറുകള്‍ വിതരണം ചെയ്തത്. ജില്ലയിലെ പാലിയേറ്റീവ് സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാനുള്ള ഡയപ്പറുകളും റെഡ്‌ക്രോസ് താലൂക്ക് ബ്രാഞ്ച് ഭാരവാഹികള്‍ ഏറ്റുവാങ്ങി.

ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥന്‍, ട്രഷറര്‍ രഞ്ജീവ് കുറുപ്പ്, സെക്രട്ടറി കെ ദീപു, ജോയിന്റ് സെക്രട്ടറി അരങ്ങില്‍ ഗിരീഷ് കുമാര്‍, കെ കെ രാജേന്ദ്രകുമാര്‍, വെള്ളിമാട്കുന്ന് ഓള്‍ഡ് ഏജ് ഹോം സ്റ്റാഫ് നഴ്‌സ് കെ സ്മിജ എന്നിവര്‍ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!