Trending

ആനപ്പാറ ആശുപത്രി പരിസരത്തെ മാലിന്യങ്ങൾ നീക്കി തനിമ റെസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ

ആനപ്പാറ ആശുപത്രി പരിസരത്ത് റോഡരികിലെ കാന, മണ്ണും മലിന്യങ്ങളും അടിഞ്ഞു കൂടിയതിനാൽ മഴ വരുമ്പോൾ വെള്ളം റോഡിലൂടെ പരന്നൊഴുകുന്നത് പതിവാണ്. വാഹനങ്ങൾ കടന്ന് പോകുമ്പോൾ വിദ്യാർഥികളും രോഗികളുമടക്കമുള്ള കാൽ നട യാത്രക്കാർ വെള്ളത്തിൽ കുളിക്കുന്ന അവസ്ഥയാണ്. ഇതിനൊരു താൽകാലിക പരിഹാരം എന്ന നിലക്ക് കാനയിൽ അടിഞ്ഞു കൂടിയ മണ്ണും മാലിന്യങ്ങളും തനിമ റെസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തകർ ശ്രമദാനത്തിലൂടെ നീക്കി. കാനയിലെ മാലിന്യങ്ങൾ പൂർണമായും നീക്കി ഈ പ്രശ്നത്തിന് സ്ഥിരമായ പരിഹാരം കണ്ടെത്തണമെന്ന് തനിമ ഭാരവാഹികൾ അധികൃതരോട് ആവശ്യപ്പെട്ടു. പ്രസിഡന്റ്‌ സി അബ്ദുറഹ്മാൻ ഉത്ഘാടനം ചെയ്തു. സെക്രട്ടറി വി കെ ഷൈജു അദ്യക്ഷനായി. സജിൻദാസ്, കെ ശേഖരൻ, സലീം ആനപ്പാറ, മുഹമ്മദാലി, മൻസൂർ എൻ കെ, വിനോദ് എം ജി, സുബ്രഹ്മണ്യൻ ആനപ്പാറ, അവറാൻ കോയ എന്നിവർ നേതൃത്വം നല്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!