വീട്ടിലെ നായയെ കുളിപ്പിക്കാത്തതിന് എസ് പി സസ്പെൻഡ് ചെയ്ത പൊലീസുകാരനെ അന്നു തന്നെ തിരിച്ചെടുത്ത് ഐജി. ആളില്ലാത്ത സമയം വീട്ടിൽ കയറിയതിനാണ് എസ്പി പൊലീസുകാരനെ പിരിച്ചുവിട്ടത്. എന്നാൽ വീട്ടുനായയെ കുളിപ്പിക്കാത്തതായിരുന്നു യഥാർത്ഥ കാരണമെന്നായിരുന്നു ആക്ഷേപം. എസ്പിയുടെ ഇതര സംസ്ഥാനക്കാരനായ ജോലിക്കാരൻ ആകാശിനെ ക്വാർട്ടേഴ്സിൽ വിളിച്ച് എസ്പിയുടെ വളർത്തു നായ്ക്കളെ കുളിപ്പിക്കാനും മലമൂത്ര വിസർജ്യം മാറ്റാനും ആവശ്യപ്പെട്ടത് നിഷേധിച്ചതിനെ തുടർന്നാണ് സസ്പെൻഡ് ചെയ്തതെന്ന് ആരോപണമുണ്ട്.ഈ ആക്ഷേപം ഉയർന്നതോടെയാണ് ഐജി ഇടപെട്ടത്.ഇന്നലെ രാവിലെ സസ്പെൻഡ് ചെയ്ത പൊലീസുകാരനെ മണിക്കൂറുകൾക്കുളിൽ ഐജി തിരിച്ചെടുക്കുകയായിരുന്നു. പൊലീസുകാരനെ എസ്പിയുടെ ഗൺമാൻ സ്ഥാനത്ത് നിന്നും തിരികെ വിളിക്കുകയും ചെയ്തു. ഇന്നലെയാണ് തൻ്റെ ഗണ്മാനായ ആകാശിനെ നവനീത് ശർമ സസ്പൻഡ് ചെയ്തത്. എന്നാൽ ഈ സസ്പൻഷൻ സേനയ്ക്കുള്ളിൽ തന്നെ വലിയ ചർച്ചയായി.
വീട്ടിലെ നായയെ കുളിപ്പിച്ചില്ല;കേരളാ പൊലീസിൽ വീട്ടുജോലി വിവാദം,പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്ത് എസ്പി, തിരിച്ചെടുത്ത് എഐജി

