സമ്പര്‍ക്കം വഴി 18 പേര്‍ക്ക് രോഗബാധ
കോഴിക്കോട്: ജില്ലയില്‍ ഇന്ന് (ജൂലൈ 22) 25 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത്നിന്ന് എത്തിയ തുറയൂര്‍ സ്വദേശി പുരുഷന്‍ (38), ചെക്യാട് സ്വദേശി പുരുഷന്‍ (52) എന്നിവര്‍ക്കും ഇതരസംസ്ഥാനങ്ങളില്‍നിന്ന് എത്തിയ കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ ചാലപ്പുറം സ്വദേശി പുരുഷന്‍ (60), വടകര സ്വദേശി പുരുഷന്‍(33) എന്നിവര്‍ക്കും സമ്പര്‍ക്കം വഴി പോസിറ്റീവായ പുറമേരി സ്വദേശികളായ പുരുഷന്‍മാര്‍ (56,49,31,43), സ്ത്രീ (39), ആണ്‍കുട്ടി (17), പെണ്‍കുട്ടികള്‍ (7,8), ഏറാമല സ്വദേശികളായ പുരുഷന്‍മാര്‍ (20, 24), ആയഞ്ചേരി സ്വദേശിയായ പുരുഷന്‍ (20), വാണിമേല്‍ സ്വദേശി പുരുഷന്‍ (52),കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ പൊറ്റമ്മല്‍ സ്വദേശി പുരുഷന്‍ (70), സ്ത്രീ (52), ചെക്യാട് പുരുഷന്മാര്‍ (35, 32), വടകര സ്വദേശി സ്ത്രീ (56), മടവൂര്‍ സ്വദേശി പുരുഷന്‍ (50), ആരോഗ്യ പ്രവര്‍ത്തകന്‍ (കാസര്‍ഗോഡ് ജില്ല). എന്നിവര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലെ കല്ലായി സ്വദേശി പുരുഷന്‍ (34), പന്നിയങ്കര സ്വദേശികളായ ആണ്‍കുട്ടികള്‍ (7, 6) എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇതോടെ 458 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇതില്‍ 103 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും, 107 പേര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായ കോഴിക്കോട്ടെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസിലും, 239 പേര്‍ കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. യിലും, 2 പേര്‍ സ്വകാര്യആശുപത്രിയിലും, 4 പേര്‍ കണ്ണൂരിലും, ഒരാള്‍ മലപ്പുറത്തും, ഒരാള്‍ തിരുവനന്തപുരത്തും, ഒരാള്‍ എറണാകുളത്തും ചികിത്സയിലാണ്. ഇതുകൂടാതെ ഒരു തിരുവനന്തപുരം സ്വദേശി, ഒരു മലപ്പുറം സ്വദേശി, ഒരു കൊല്ലം സ്വദേശി, രണ്ട് വയനാട് സ്വദേശികള്‍, ഒരു ആലപ്പുഴ സ്വദേശി, ഒരു കണ്ണൂര്‍ സ്വദേശി എഫ്.എല്‍.ടി.സി യിലും, രണ്ട്് മലപ്പുറം സ്വദേശികളും രണ്ട് തൃശൂര്‍ സ്വദേശികളും ഒരു കൊല്ലം സ്വദേശിയും ഒരു വയനാട് സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും കോഴിക്കോട് മെഡിക്കല്‍ കോളേജിലും, ഒരു കണ്ണൂര്‍ സ്വദേശി സ്വകാര്യആശുപത്രിയിലും ചികിത്സയിലാണ്.