
കൊടുവള്ളി മണ്ഡലത്തിലെ ഓമശ്ശേരി പഞ്ചായത്തിലൂടെ കടന്ന് പോകുന്ന കോഴിക്കേട് ജില്ലയിലെ പ്രധാന സംസ്ഥാന പാതകളിലൊന്നായ കാപ്പാട് തുഷാരഗിരി അടിവാരം റോഡ് ഓമശ്ശേരി മുതൽ വേനപ്പാറ റൂട്ടിൽ പൂക്കുന്നുമ്മൽ വരെ 1.5 കിലോമീറ്റർ ദൈർഘ്യത്തിൽ രണ്ട് കോടി രൂപ വിനിയോഗിച്ച് ആധുനിക രീതിയിൽ നവീകരിച്ച റോഡിൻ്റെ ഉദ്ഘാടനം കോവിഡ് 19 മാനദണ്ഡങ്ങൾക്ക് വിധേയമായി കാരാട്ട് റസാഖ്.എം.എൽ.എ നിർവ്വഹിച്ചു. സംസ്ഥാന സർക്കാർ പൊതുമരാമത്ത് വകുപ്പിൽ നിന്നും രണ്ട് കോടി രൂപയാണ് ഈ റോഡിൻ്റെ നവീകരണത്തിനായി അനുവദിച്ചത്. നിലവിലുള്ള റോഡ് 5.5 മീറ്റർ വീതിയിൽ ആധുനിക രീതിയിലുള്ള BM & BC ടാറിംഗും, റോഡിന്റെ ഇരുവശങ്ങളിലും ശാസ്ത്രീയ രീതിയിലുള്ള ഡ്രൈനേജ് സംവിധാനവും, നടപ്പാതകൾ ടൈൽ വിരിക്കിലും നവീകരണത്തിന്റെ ഭാഗമായി പൂർത്തിയാക്കി.
കേരളത്തിന്റെ ടൂറിസം മേഖലയിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന തുഷാരഗിരിയിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന റോഡാണിത്. ഇതിന്റെ പണി പൂർത്തീകരിച്ചതോട് കുടി മലയോര ജനതയുടെ ഒരു സ്വപ്ന പദ്ധതി കൂടി യാഥാർത്ഥ്യമായിരിക്കുകയാണ്. കൊടുവള്ളി മണ്ഡലത്തിൽ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള മുഴുവൻ റോഡുകളും ആധുനിക രീതിയിലുള്ള നവീകരണ പ്രവൃത്തികൾ പൂർത്തീകരിച്ചിരിക്കുകയാണ്.ഓമശ്ശേരിയിൽ നടന്ന ഉദ്ഘാടന പരിപാടിയിൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ടി.സക്കീന അദ്ധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.വി.അബ്ദുറഹിമാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സൂപ്പർ അഹമ്മദ് കുട്ടി ഹാജി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ കെ.കെ.രാധാകൃഷ്ണൻ, കെ.കെ.ഭാസ്കരൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ഒ.കെ.സദാനന്ദൻ, ആർ.കെ.മൊയ്തു, നിധീഷ്, അബ്ദുസലാം, ഫായിസ്, മുഹമ്മദലി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

