ജീവകാരുണ്യ പ്രവർത്തനവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുന്ദമംഗലം യൂണിറ്റ്. കുന്ദമംഗലം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽറൊസാരിയ ബ്യൂട്ടി ക്ലീനി ക്ക് ഉടമയും വനിതാ വിംഗ് ജില്ലാ സെക്രട്ടറിയുമായ നിമ്മി സജി സ്പോൺസർ ചെയ്ത ക്യാൻസർ പേഷ്യന്റിനുള്ള ഹെയർ വിഗ്ഗ് ചടങ്ങ് യോഗത്തിലെ പ്രധാന ചടങ്ങ് ആയിരുന്നു. ചടങ്ങ് യൂണിറ്റ് പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ എം.ബാബു മോൻ ഉദ്ഘാടനം ചെയ്തു. ജന: സെക്രട്ടറി പി.ജയശങ്കർ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. എൻ. വിനോദ് കുമാർ , ടി . വി . ഹാരീസ്, സജീവൻ കിഴക്കയിൽ , ടി ജിനിലേഷ്, മഹിത എന്നിവർ യോഗത്തിൽ സംസാരിച്ചു.
ജീവകാരുണ്യ പ്രവർത്തനവുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കുന്ദമംഗലം യൂണിറ്റ്

