National

വിമാനത്താവളത്തിലെത്തുന്നതിന് മുൻപ് താഴ്ചയിലേക്ക് കൂപ്പുകുത്തി ബോയിംഗ് 737 വിമാനം;ആശങ്ക സൃഷ്ടിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

വിമാനത്താവളത്തിലെത്തുന്നതിന് വളരെ നേരത്തെ താഴ്ചയിലേക്ക് കൂപ്പുകുത്തി ബോയിംഗ് 737 വിമാനം. പിന്നാലെ അമേരിക്കൻ സംസ്ഥാനമായ ഒക്കലഹോമയ്ക്ക് അടുത്തുള്ള യൂകോൺ നഗരത്തിന് മുകളിലൂടെ വിമാനം വളരെ താഴ്ന്ന് പറന്നത്. സൌത്ത് വെസ്റ്റ് എയർലൈനിന്റെ 4069 എന്ന വിമാനമാണ് അപകടകരമായ രീതിയിൽ താഴ്ന്ന് പറന്നത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. എയർ ട്രാഫിക് കൺട്രോൾ വിഭാഗത്തിനും യൂകോൺ നഗരവാസികൾക്കും ഒരു പോലെ ആശങ്ക സൃഷ്ടിച്ച സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ലാസ് വേഗാസിൽ നിന്ന് ഒക്കലഹോമയിലെ വിൽ റോജേഴ്സ് വേൾഡ് വിമാനത്താവളത്തിലേക്കായിരുന്നു സൌത്ത് വെസ്റ്റ് എയർലൈനിന്റെ ബോയിംഗ് 737 വിമാനം യാത്ര തിരിച്ചത്. എന്നാൽ വിമാനത്താവളത്തിൽ എത്തുന്നതിനും സാധാരണ നിലയിൽ ലാൻഡ് ചെയ്യാനൊരുങ്ങുന്നതിനും മുൻപേ വിമാനം താഴ്ചയിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. യൂകോൺ നഗരത്തിന്റെ വെറും 525 അടി ഉയരത്തിലൂടെയാണ് വിമാനം പറന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട എയർ ട്രാഫിക് കൺട്രോൾ വിഭാഗം വിമാനം 3000 അടിയിലേക്ക് ഉയർത്താൻ ആവശ്യപ്പെടുകയായിരുന്നു. യാത്രക്കാർക്ക് പരിക്കില്ലാതെ സുരക്ഷിതമായ ലാൻഡ് ചെയ്തെങ്കിലും സംഭവിച്ചത് എന്താണെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനുള്ളത്.അപകടമൊന്നുമുണ്ടായില്ലെങ്കിലും പെട്ടന്ന് വിമാനം നഗരത്തിന്റെ മുകളിലേക്ക് വീഴുന്നുവെന്ന ആശങ്കയാണ് ആളുകൾക്ക് ഉണ്ടായത്. നഗരവാസികളിലെ പലരും വിമാനത്തിന്റെ ശബ്ദം കേട്ട് ഭയന്ന് ഉണരുന്ന സാഹചര്യവുമുണ്ടായി. അസാധാരണമായ രീതിയിൽ വിമാനത്തിന്റെ യാത്രാപാതയിലുണ്ടായ വ്യതിയാനത്തിന്റെ കാരണമാണ് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷൻ അന്വേഷിക്കുന്നത്. ഏപ്രിൽ മാസത്തിൽ മറ്റൊരു ബോയിംഗ് 737 വിമാനം ഹവായിക്ക് സമീപത്ത് വച്ച് 4000 അടി ഉയരത്തിൽ നിന്ന് വളരെ താഴ്ന്ന് പറന്നിരുന്നു. ഹോണോലുലുവിഷ നിന്ന് ലിഹ്വേയിലേക്കുള്ള യാത്രക്കിടെ ആയിരുന്നു ഈ സംഭവം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!