National

കോവിഡ് കാലത്തെ തീവെട്ടികൊള്ള തുടർച്ചയായ പതിനാറാം ദിവസവും ഇന്ധനവില കൂട്ടി

ന്യൂ ഡൽഹി : രാജ്യത്ത് തുടർച്ചയായ 16 ആം ദിവസവും ഇന്ധന വിലയിൽ വർധനവ്. ഇന്ധന വിലയ്ക്കെതിരെ കടുത്ത പ്രതിഷേധം ഉയർന്നിട്ടും നിലപാടിൽ മാറ്റം വരുത്താൻ എണ്ണ കമ്പനികൾ തയ്യാറായിട്ടില്ല. പെട്രോള്‍ ലിറ്ററിന് 33 പൈസയും ഡീസല്‍ ലിറ്ററിന് 55 പൈസയുമാണ് പുതുതായി കൂടിയിരിക്കുന്നത്. ഇതോടെ പെട്രോള്‍ ലിറ്ററിന് 79.77 രൂപയും ഡീസല്‍ ലിറ്ററിന് 75.07 രൂപയുമായി.

രാജ്യതലസ്ഥാനമായ ന്യൂഡൽഹിയിൽ ഇന്ന് 79.56രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിന്‍റെ വില. ഡീസലിന് 78.85രൂപയാണ് ഇന്നത്തെ വില. മുംബൈയിൽ പെട്രോള്‍ ലിറ്ററിന് 86.36 രൂപയ്ക്കും ഡീസൽ ലിറ്ററിന് 77.24 രൂപയുമാണ് വില.

തിരുവനന്തപുരം പെട്രോളിന് 81.28രൂപയും ഡീസലിന് 74.43 രൂപയുമാണ്,കൊച്ചിയിൽ പെട്രോളിന് 79.52രൂപ ഡീസലിന് 74.14 രൂപ,കോഴിക്കോട് പെട്രോളിന് 79.85 രൂപ, ഡീസലിന് 74.78 രൂപ, എന്നിങ്ങനെയാണ് കേരളത്തിലെ പ്രധാന നഗരങ്ങളിലെ ഇന്ധനവില

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!