സിനിമ പ്രവർത്തകർ താമസിച്ചിരുന്ന അപ്പാർട്മെന്റിൽ മോഷണം. മടവൂർ സി എം മഖാമിന് സമീപമുള്ള വി എം എസ് അപ്പാർട്മെന്റിലാണ് മോഷണം നടന്നത്.
ഷൂട്ടിങ്ങിന് പോയ ആർട്ടിസ്റ്റുകൾ തിരിച്ചെത്തിയ സമയത്താണ് മോഷണ വിവരം പുറത്തറിഞ്ഞത്. സിനിമയുടെ പ്രധാനപ്പെട്ട ഡോക്യൂമെന്റസ് അടങ്ങിയ ലാപ്ടോപ്പും, 3500 രൂപയുമാണ് നഷ്ടമായത്. ഇരുപതോളം ആർട്ടിസ്റ്റുകൾ താമസിക്കുന്ന അപ്പാർട്മെന്റിൽ എല്ലാ റൂമുകളിലും മോഷ്ടാവ് കയറി ഇറങ്ങിയതായി ബന്ധപ്പെട്ടവർ പറഞ്ഞു.ക്ലീനിങ് സ്റ്റാഫ് ആയ ചെർപ്പുളശ്ശേറി സ്വദേശി സംഭവത്തിന് ശേഷം മുങ്ങിയതായും ബന്ധപ്പെട്ടവർ പറഞ്ഞു. സംഭവ സ്ഥലത്ത് കുന്ദമംഗലം സബ് ഇൻസ്‌പെക്ടർ നിതിൻ, കുന്ദമംഗലം സി പി ഒ സജിത്, ഫിംഗർ പ്രിൻറ് വിദഗ്ധ ശ്രീജയ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടന്ന് കൊണ്ടിരിക്കുകയാണ്.പ്രതിയെ പിടികൂടാൻ ഉള്ള ശ്രമങ്ങൾ നടന്നുവരുന്നതായി കുന്ദമംഗലം പോലീസ് പറഞ്ഞു
മടവൂരിൽ സിനിമ പ്രവർത്തകർ താമസിച്ചിരുന്ന അപ്പാർട്മെന്റിൽ മോഷണം; ലാപ്ടോപ്പും, പണവും നഷ്ടപ്പെട്ടു
