Trending

ബസിൽ ഇനി ചില്ലറ പ്രശ്നമല്ല; ട്രാവൽ കാർഡ് ജനകീയമാക്കി കെഎസ്ആർടിസി

തിരുവനന്തപുരം: ‘എന്റെ കേരളം’ മേളയില്‍ ജനകീയമാവുകയാണ് കെഎസ്ആര്‍ടിസിയുടെ ട്രാവല്‍ കാര്‍ഡ്. മേളയില്‍ എത്തുന്ന നിരവധി പേരാണ് പൊതുഗതാഗത വകുപ്പിന്റെ പുത്തന്‍ ആശയം പ്രയോജനപ്പെടുത്തുന്നത്. ഇതോടെ വിദേശ രാജ്യങ്ങളിലേതുപോലെ നമ്മുടെ ബസ് യാത്രയും സ്മാര്‍ട്ടാവുകയാണ്.എസ്ആര്‍ടിസിയുടെ എല്ലാ ബസുകളിലും ഈ കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യാം. പുതിയ കാര്‍ഡ് എടുക്കുന്നതിനും റീചാര്‍ജ് ചെയ്യുന്നതിനുമുള്ള സൗകര്യം കനക്കുന്നിലെ കെഎസ്ആര്‍ടിസിയുടെ പവലിയനില്‍ ഒരുക്കിയിട്ടുണ്ട്. മേളയിൽ നിന്ന് രണ്ടായിരം രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് രണ്ടായിരത്തി ഒരുന്നൂറ് രൂപയ്ക്കും ആയിരം രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് 1040 രൂപയ്ക്കും യാത്ര ചെയ്യാം. അഞ്ഞൂറ് രൂപയ്ക്ക് റീചാര്‍ജ് ചെയ്യുന്നവര്‍ക്ക് ഒരു ടീഷര്‍ട്ടും നല്‍കുന്നു.ബഡ്ജറ്റ് ടൂറിസം, കൊറിയര്‍ സര്‍വീസ് തുടങ്ങി കെഎസ്ആര്‍ടിസിയുടെ അനുബന്ധ സേവനങ്ങളെ പറ്റിയുള്ള വിവരങ്ങളും പവലിയനില്‍ ലഭ്യമാണ്. കൂടാതെ കെഎസ്ആര്‍ടിസിയുടെ പുതിയ സൂപ്പര്‍ ഫാസ്റ്റ് പ്രീമിയം ബസിന്റെ മാതൃകയില്‍ സെല്‍ഫി പോയിന്റും ഒരുക്കിയിട്ടുണ്ട്.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!