
രണ്ടാംവര്‍ഷ ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ചു. 370642 കുട്ടികള്‍ പരീക്ഷയെഴുതി. 288394 പേര്‍ ഉപരിപഠനത്തിന് യോഗ്യരായി. 77.81 ആണ് വിജയശതമാനം. സര്‍ക്കാര്‍ സ്‌കൂളുകളില്‍ 73.23 ശതമാനമാണ് വിജയം.വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തിയത്. www.results.hse.kerala.gov.in, www.prd.kerala.gov.in, results.digilocker.gov.in, www.results.kite.kerala.gov.in വെബ്‌സൈറ്റുകളിലൂടെയും SAPHALAM 2025, iExaMS- Kerala, PRD Live മൊബൈൽ ആപ്ലിക്കേഷനുകളിലൂടെയും ഫലം ലഭ്യമാകും.ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന പ്ലസ് ടു പരീക്ഷയ്ക്ക് 4,44,707 വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. വി.എച്ച്.എസ്.ഇയിൽ 26,178 പേരാണ് രജിസ്റ്റർ ചെയ്തിരുന്നു. ഇത്തവണത്തെ സേ പരീക്ഷ ജൂണ്‍ 23 മുതല്‍ 27 വരെ നടത്തും.