
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനാധിപത്യവിരുദ്ധനയങ്ങൾ പിൻവലിക്കുക, പാരീസ് ഉടമ്പടിയിൽനിന്ന് പിന്മാറ്റം ഉപേക്ഷിക്കുക, തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സെക്രട്ടേറിയറ്റ് പടിക്കൽ സമരം.ഓൾ ഇന്ത്യ പീസ് ആൻഡ് സോളിഡാരിറ്റി ഓർഗനൈസേഷനാ (എ.ഐ.പി.എസ്.ഒ.)ണ് ഈ ആവശ്യങ്ങളുമായി സെക്രട്ടേറിയറ്റിനു മുന്നിലെത്തിയത്.സി.പി.ഐ. നേതാവ് സി.ദിവാകരൻ ഉദ്ഘാടനം ചെയ്തു. എ.ഐ.പി.സി.ഒ. ജില്ലാ പ്രസിഡന്റ് ആറ്റിങ്ങൽ സുഗുണൻ അധ്യക്ഷനായി. മുൻ സ്പീക്കർ എം.വിജയകുമാർ, എ.ഐ.ടി.യു.സി. ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്,
എ.ഐ.പി.എസ്.ഒ. സെക്രട്ടറി എം.എ.ഫ്രാൻസിസ്, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ, ഭാരവാഹികളായ കെ.ദേവകി, വി.ആർ.ജനാർദനൻ, പി.എസ്.നായിഡു എന്നിവർ പങ്കെടുത്തു.