International News

794 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മഹാഗ്രഹ സംഗമം

NASA shows you: How to Photograph the Conjunction of Saturn and Jupiter |  Trending & Viral News

794 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് ആകാശത്ത് മഹാഗ്രഹ സംഗമം. വ്യാഴം, ശനി ഗ്രഹങ്ങളുടെ സംഗമമാണ് നടക്കുന്നത്. മുൻപ് 1623ലാണ് ഇത്തരത്തിൽ ഗ്രഹ സംഗമം നടന്നത്.

കോടിക്കണക്കിന് കിലോ മീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന രണ്ട് ഗ്രഹങ്ങളാണ് വ്യാഴവും ശനിയും. നൂറ്റാണ്ടുകളിലെ തന്നെ അപൂർവ്വ കാഴ്ചയൊരുക്കി ഇന്ന് തെക്കു പടിഞ്ഞാറൻ സന്ധ്യാ മാനത്ത് ഭൂമിയുടെ നേർ രേഖയിൽ ദൃശ്യമാകും.
ഭൂമിയിൽ നിന്നുള്ള വെറും കാഴ്ച മാത്രമാണെങ്കിലും 794 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഹാഗ്രഹ സംഗമം ദൃശ്യമാകുക. 1623ലാണ് മുൻപ് ഗ്രഹങ്ങൾ അടുത്ത് വന്നിരുന്നതെങ്കിലും അന്ന് കാഴ്ച ദൃശ്യമായിരുന്നില്ല. ഇനി അടുത്ത മഹാഗ്രഹ സംഗമം 2080ൽ കാണാം.ഇത്തവണ ദക്ഷിണാന്തക ദിനത്തിൽ ഗ്രഹ മഹാസംഗമം നടക്കുന്നു എന്ന പ്രത്യേകതകൂടി ഉണ്ട് . വ്യാഴമായിരിക്കും മാനത്ത് ആദ്യം തെളിഞ്ഞു കാണുന്നത്. ക്രമേണ ശനി ഗ്രഹത്തെയും നഗ്ന നേത്രങ്ങൾകൊണ്ട് കാണാൻ കഴിയും. സന്ധ്യാ മാനത്ത് വിരിയുന്ന അപൂർവ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
International

റിയാദില്‍ കോഴിക്കോട്ടുകാരുടെ കൂട്ടായ്മ രൂപീകരിച്ചു

റിയാദ് : സൗദി അറേബ്യയുടെ തലസ്ഥാനനഗരിയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരുടെ കൂട്ടായ്മ രൂപീകരിച്ചു. കോഴിക്കോടന്‍സ് റിയാദ് എന്ന പേരില്‍ രൂപീകൃതമായ സംഘടനയില്‍ ജില്ലയില്‍ നിന്നുള്ളവര്‍ക്കും
error: Protected Content !!