National

ദീപാവലി അടിച്ചുപൊളിച്ചു; തമിഴ്നാട്ടിൽ റെക്കോർഡ് മദ്യവിൽപന

തമിഴ്നാട്ടിൽ ദീപാവലി മദ്യവിൽപ്പനയിൽ റെക്കോർഡ്. ടാസ്മാക്കിൽ മൂന്ന് ദിവസം കൊണ്ട് വിറ്റത് 790 കോടിയുടെ മദ്യം. മദ്യവിൽപനയിൽ മുൻപന്തിയിൽ മധുര സോൺ. തമിഴ്‌നാട്ടിൽ 600 കോടിയുടെ വില്പനയാണ് പ്രതീക്ഷിച്ചിരുന്നത്. കഴിഞ്ഞ കൊല്ലം ഉണ്ടായത് 438 കോടിയുടെ വില്പന. വലിയ റെക്കോഡാണ് ഉണ്ടായത്. മധുരൈ സോണിൽ 170 കോടിയുടെ മദ്യം വിറ്റു. 159 കോടിയാണ് ചെന്നൈയിൽ വിറ്റത്.

അതേസമയം ദീപാവലി ആഘോഷങ്ങള്‍ക്കിടെ കഴിഞ്ഞ വര്ഷം തമിഴ്നാട് കുടിച്ചുതീര്‍ത്തത് 467.63 കോടിയുടെ മദ്യമാണ് തമിഴ്‌നാട് സ്റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന്‍ വില്‍പന നടത്തിയത്. മധുരയിലാണ് റെക്കോഡ് വില്‍പന നടന്നത്.

അതേസമയം സംസ്ഥാന സർക്കാരിൻ്റെ കണക്കനുസരിച്ച് 2022 – 23 വർഷത്തെ കണക്കുകൾ പ്രകാരം 44,098.56 കോടി രൂപയുടെ മദ്യം വിറ്റഴിച്ചപ്പോൾ 2021 – 2022ൽ 36.050 കോടി രൂപയുടെ മദ്യ വിൽപ്പനയാണ് നടന്നത്. സാധാരണ ദിവസങ്ങളിൽ സംസ്ഥാനത്തെ ടാസ്മാക്കുകളിൽ നിന്ന് പ്രതിദിനം 150 കോടി രൂപയുടെ വിൽപ്പനയാണ് നടക്കുന്നത്. ദീപാവലി പ്രമാണിച്ച് വിൽപ്പനയിൽ 50 ശതമാനത്തിലധികം വർധനയുണ്ടായെന്നാണ് കണക്കുകൾ.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!