Kerala News

പ്രേമരാജന് കാസിനോ മുസ്തഫഹാജിയുടെ കൈത്താങ്

കെട്ടിട ജോലിക്കിടെ ഉയരത്തിൽ നിന്നും താഴേക്ക് വീണ് 13 വർഷമായി ചികിത്സയിലും വീൽചെയറിലുമായി കഴിയുന്ന എടക്കുനി പ്രേമരാജന് മരുഭൂമിയുടെ ദത്തുപുത്രന്റെ കൈത്താങ്.ഏറെ ദുരിതത്തിൽ കഴിയുന്ന പ്രേമരാജന്റെ വാർത്ത ജനശബ്ദത്തിലൂടെ അറിഞ്ഞ മുസ്തഫഹാജി ഒട്ടും വൈകിക്കാതെയാണ് ഇയാൾക്ക് സഞ്ചരിക്കാനായി ഒരു മുച്ചക്ര വാഹനം പുതുതായി വാങ്ങി നൽകാമെന്ന് അറിയിച്ചത്.

പ്രവാസി മലയാളിയായ കണ്ണൂർ ജില്ലയിലെ മാഹി ചാലക്കര കാസിനോ മൻസിലിൽ മുസ്തഫ ഹാജി എന്ന നിരാശ്രയർക്ക് ആശ്രയമായ പ്രവാസി മലയാളിയായ ഇദ്ദേഹം കാസിനോ ഫാമിലി ട്രസ്റ്റ് മുഖാന്തരം നിരവധി ജീവകാരുണ്യ പ്രവർത്തങ്ങൾക്കാണ് നേതൃത്വം നൽകുന്നത്.40 വർഷത്തിലധികമായി അശണരാരായ വീടുകളിൽ റേഷൻ സംവിധാനം എത്തിച്ച് നൽകുകയും ചെയ്യുന്നു.ബഹറിനിലെ കാസിനോ ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ഉടമയായ ഇദ്ദേഹത്തിന്റെ പ്രവർത്തികൾ ജാതിമത ഭേതമന്യേ ദുരിതം അനുഭവിക്കുന്നവർക്കിടയിൽ എത്തുന്നുണ്ട്.

പ്രവാസികളുടെ ദുഖവും കഷ്ടപ്പാടും വളരെ നന്നായി ഇദ്ദേഹത്തിനറിയാം.തിളച്ചുമറിയുന്ന ചൂടിൽ തളിർക്കുകയും തളരുകയും ചെയ്ത ജീവിതങ്ങൾ അടക്കം എല്ലാ പ്രവാസികളുടെ സ്വപ്നങ്ങളും അനുഭവങ്ങളും ഒന്നാണെന്ന് മുസ്തഫഹാജി പറയുന്നു. അതുകൊണ്ടാണ് കാരുണ്യ പ്രവർത്തനങ്ങൾക്ക് എല്ലാ പ്രവാസികളും പരമാവധി ശ്രദ്ധ പുലർത്തുന്നത് എന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു.

സമൂഹത്തോടും കുടുംബത്തോടും ജന്മനാടിനോടും മറ്റാരേക്കാളും ബാധ്യത പുലർത്തുന്ന പ്രവാസിയാണ് കാസിനോ മുസ്തഫഹാജി. നിരാലംബർക്ക് ആശ്രയവും ആശ്വാസവുമായി മാറാൻ ഇദ്ദേഹത്തിന്റെ പ്രവർത്തികളിലൂടെയും കഴിയുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!