Entertainment News

ആര്യനെ കാണാൻ ഷാരൂഖ് മുബൈ ജയിലിൽ എത്തി, കൂടിക്കാഴ്ച്ച അറസ്റ്റിന് ശേഷം ആദ്യമായി

മുബൈയിൽ ആഡംബര കപ്പലിലെ ലഹരിപാര്‍ട്ടിക്കിടെ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിയുന്ന മകന്‍ ആര്യന്‍ ഖാനെ കാണാന്‍ ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലെത്തി. ഇന്ന് രാവിലെ 9 മണിയോടെയാണ് ഷാരൂഖ് എത്തിയത്. ജയിലില്‍ നിന്നും പതിവായി വീഡിയോ കോള്‍ വഴി ഷാരൂഖ് ഖാനും ഗൗരി ഖാനും മകനുമായി സംസാരിച്ചിരുന്നു. ഇതാദ്യമായാണ് ഷാരൂഖ് നേരിട്ട് ജയിലിലെത്തി മകനെ കാണുന്നത്.

ആര്യന്റെ ജാമ്യപേക്ഷ ഇന്നലെ മുംബൈ പ്രത്യേക കോടതി തള്ളിയിരുന്നു. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്യന്റെ അഭിഭാഷകന്‍ അറിയിച്ചു. ഇന്ന് 10.30ന് ഹര്‍ജി പരിഗണിക്കുമെന്നാണ് കരുതുന്നത്. അടിയന്തര പരിഗണന ആവശ്യപ്പെട്ട് ജസ്റ്റീസ് എന്‍.ഡബ്ല്യൂ സാംെബ്രയുടെ ബെഞ്ചിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

ഈ മാസം രണ്ടിന് രാത്രിയാണ് ആര്യനെയും സുഹൃത്തുക്കളെയും മുംബൈയിലെ ആഡംബര കപ്പലില്‍ നിന്ന് ലഹരിപാര്‍ട്ടിക്കിടെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ (എന്‍സിബി) പിടികൂടിയത്. ആര്യന്‍ പതിവായി ലഹരിമരുന്ന് ഉപയോഗിക്കുന്നുണ്ടെന്നും രാജ്യാന്തര ലഹരി ഇടപാടുകാരുമായി ബന്ധമുണ്ടെന്നും ലഹരി ഇടപാടിലെ ഗൂഢാലോചനയില്‍ പങ്കാളിയാണെന്നും എന്‍സിബി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. തെളിവായി ആര്യന്റെ മൊബൈല്‍ ഫോണിലെ വാട്‌സ്ആപ് ചാറ്റുകളും കോടതിയില്‍ ഹാജരാക്കിയിരുന്നു. ഇത് പരിഗണിച്ചാണ് ജാമ്യം നിഷേധിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!