National News

ഇന്ത്യയിൽ കോവിഡ് വാക്‌സിനേഷൻ 100 കോടി പിന്നിട്ടു;ചരിത്ര നേട്ടം

കോവിഡ് വാക്സിനേഷനിൽ നൂറ് കോടി എന്ന ചരിത്രനേട്ടം കുറിച്ച് ഇന്ത്യ. 275 ദിവസം കൊണ്ടാണ് 100 കോടി ഡോസ് വിതരണം ചെയ്തത്. ചൈനയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യരാജ്യമാണ് ഇന്ത്യ.ഇതുവരെ രാജ്യത്ത് വിതരണം ചെയ്ത ഡോസുകളുടെ എണ്ണം ഇന്ന് നൂറ് കോടി കടന്നേക്കും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ താൽക്കാലിക കണക്ക് പ്രകാരം, ബുധനാഴ്ച വരെ 99.70 കോടി ഡോസുകൾ നൽകിയിട്ടുണ്ട്. ഇതിൽ 74 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചവരും 34 ശതമാനം പേർ രണ്ടു ഡോസും സ്വീകരിച്ചവരാണ്.

“രാജ്യം വാക്സിൻ സെഞ്ച്വറിക്ക് അരികെയാണ്. ഇതുവരെ വാക്‌സിൻ എടുക്കാത്തവർ അടിയന്തിരമായി വാക്സിൻ സ്വീകരിച്ച് ഈ സുവർണനേട്ടത്തിന്റെ ഭാഗമാകാൻ ഞാൻ അഭ്യർത്ഥിക്കുന്നു. ഇന്ത്യയുടെ ഈ ചരിത്രപരമായ വാക്സിനേഷൻ യാത്രയിൽ ദയവായി നിങ്ങളും സംഭാവന ചെയ്യുക,” കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ട്വീറ്റിലൂടെ പറഞ്ഞു.

ഔദ്യോഗിക കണക്ക് പ്രകാരം നിലവിൽ ആറ് സംസ്ഥാനങ്ങൾ ആറ് കോടി ഡോസിലധികം വിതരണം ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശ് (12.08 കോടി), മഹാരാഷ്ട്ര (9.23 കോടി), പശ്ചിമ ബംഗാൾ (6.82 കോടി), ഗുജറാത്ത് (6.73 കോടി), മധ്യപ്രദേശ് (6.67 കോടി), ബീഹാർ (6.30 കോടി), കർണാടക (6.13 കോടി), രാജസ്ഥാൻ (6.07 കോടി) എന്നീ സംസ്ഥാനങ്ങളാണ് ആറ് കോടി കടന്നത്.ജനുവരി 16നാണ് ഇന്ത്യയിൽ വാക്സിനേഷൻ ആരംഭിച്ചത്. ആദ്യം ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും നൽകിയ ശേഷം മാർച്ച് ഒന്ന് മുതലാണ് 65 വയസിനു മുകളിൽ ഉള്ളവർക്കും പിന്നീട് ഏപ്രിൽ ഒന്ന് മുതൽ 45 വയസിനു മുകളിൽ ഉള്ളവർക്കും വാക്‌സിൻ നൽകിയത്. മെയ് ഒന്ന് മുതൽ 18 വയസിനു മുകളിൽ ഉള്ളവർക്കും വാക്‌സിൻ നൽകി തുടങ്ങി.

അതേസമയം, 100 കോടി വാക്സിനേഷൻ എന്ന നാഴികക്കല്ല് പിന്നിട്ടാൽ ട്രെയിനുകളിലും സ്റ്റേഷനുകളിലും പരസ്യ പ്രഖ്യാപനങ്ങൾ നടത്താൻ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!