National

‘അധ്യക്ഷനായി രാഹുൽ ഭാരത് ജോഡോ യാത്ര നയിച്ചാൽ പ്രഭാവമേറും’; അശോക് ഗെഹ്‌ലോട്ട്

പാർട്ടി നിർദേശിച്ചാൽ കോൺഗ്രസ് അധ്യക്ഷനാകാൻ തയ്യാറെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്. തന്റെ വ്യക്തിപരമായ ആഗ്രഹം രാഹുൽ ഗാന്ധി അധ്യക്ഷൻ ആകണം എന്നതാണ്. അധ്യക്ഷനായി രാഹുൽ ഭാരത് ജോഡോ യാത്ര നയിച്ചാൽ പ്രഭാവമേറും.

ഗാന്ധി കുടുംബത്തിന് തന്നിൽ വിശ്വാസമുണ്ട്. മുഖ്യമന്ത്രിയാകുമോ കോൺഗ്രസ് പ്രസിഡൻറാവുമോ എന്ന ചോദ്യത്തിന് കാലം തെളിയിക്കും എന്നായിരുന്നു അദ്ദേഹത്തിൻറെ മറുപടി.

എന്നാൽ രാഹുൽ ഗാന്ധി തന്നെ കോൺഗ്രസ് അധ്യക്ഷനാകണമെന്നാണ് പ്രവർത്തകരുടെ വികാരമെന്ന് സച്ചിൻ പൈലറ്റ് പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് ചർച്ചകൾ ഊർജിതമാകവെ ശശി തരൂർ വോട്ടർപട്ടിക പരിശോധിക്കാൻ എ.ഐ.സി.സി. ആസ്ഥാനത്തെത്തി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!