Kerala

ഭാരത് ജോഡോ യാത്ര; പ്രചാരണ ഫ്ലക്സിൽ സവർക്കരുടെ ഫോട്ടോ, ഗാന്ധി ചിത്രം കൊണ്ട് മറച്ച് നേതാക്കൾ

കൊച്ചി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ഫ്ലക്സിൽ സവർക്കറിന്റെ ഫോട്ടോ. ആലുവ ചെങ്ങമനാട് സ്ഥാപിച്ച ഫ്ലക്സിലാണ് സവർക്കറിനെ കാണാൻ സാധിക്കുന്നത്. എന്നാൽ ഇത് വിവാദമായതോടെ സംഘാടകർ ഗാന്ധി ചിത്രം കൊണ്ട് മറച്ചു. പിന്നീട് ഫ്ലക്സുതന്നെ മാറ്റി. ഫ്ലക്സ് അച്ചടി സ്ഥാപനത്തിന് പറ്റിയ തെറ്റെന്ന് വിശദീകരണം.

സ്വാന്തന്ത്ര സമരത്തിൽ പങ്കെടുത്ത നേതാക്കളെ ഗൂഗിളിൽ തിരഞ്ഞപ്പോൾ സവർക്കും ചിത്രത്തിലുൾപ്പെട്ടെന്ന് വിശദീകരണം. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന എറണാകുളത്തേക്ക് പ്രവേശിച്ചിരുന്നു. ആയിരക്കണക്കിന് അണികളും പ്രവർത്തകരും നാട്ടുകാരുമാണ് യാത്രയിൽ രാഹുൽ ഗാന്ധിക്ക് ഒപ്പമുള്ളത്.

വൈകിട്ടു നാലുമണിയോടെ ഇടപ്പള്ളി ടോൾ ജംക്‌ഷനിൽ നിന്നു പദയാത്ര പുനരാരംഭിക്കും. രാത്രി ഏഴുമണിക്ക് ആലുവ സെമിനാരിപ്പടിയിൽ പൊതുയോഗത്തിൽ പ്രസംഗിക്കും. ആലുവ യുസി കോളജിലാണ് രാത്രി താമസം. സംസ്ഥാന നേതാക്കൾക്കു പുറമേ സച്ചിൻ പൈലറ്റ് രാഹുൽ ഗാന്ധിക്കൊപ്പമുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!