Kerala Local

ദേശീയപാത കാരന്തൂർ മുതൽ മർക്കസ് വരെ റോഡപകടങ്ങൾ കുറയ്ക്കാൻ നടപടി സ്വീകരിക്കണം: മുസ്ലീം ലീഗ്

കുന്ദമംഗലം: ദേശീയപാത കാരന്തൂർ മുതൽ മർകസ് വരെയുള്ള റോഡപകടങ്ങൾ കുറയ്ക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കാരന്തൂർ മുസ്ലീം ലീഗ് കമ്മറ്റിസായാഹ്ന ധർണ്ണ നടത്തി. കാരന്തൂർ മുതൽ മർക്കസ് വരെയുള്ള ഭാഗത്ത് തുടർച്ചയായി ഉണ്ടാകുന്ന റോഡ് അപകട പരമ്പരയ്ക്കും. തുടർ മരണത്തിനും പരിഹാരം കാണുന്നതിനും റോഡിലെ ഗർത്തങ്ങൾ അടയ്ക്കുന്നതിന് സർവ്വകക്ഷി യോഗം വിളിച്ചു ചേർക്കാൻ സ്ഥലം എം.എൽ എ പി.ടി.എ റഹീം തയ്യാറാകണമെന്ന് ധർണ്ണ ഉദ്ഘാടനം ചെയ്ത് കുന്ദമംഗലം മണ്ഡലം മുസ്ലീം ലീഗ് സിക്രട്ടറി ഖാലിദ് കിളിമുണ്ട പറഞ്ഞു.

വി.കെ.ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു ഒ.ഉസ്സയിൻ, പി.ഹസ്സൻ ഹാജി, മൊയ്തീൻകോയ കണിയാറക്കൽ, സി.അബ്ദുൽ ഗഫൂർ, തടത്തിൽ മുഹമ്മദ് മാസ്റ്റർ, പി.സി.അബ്ദുൽ ഖാദർ ഹാജി, ജയഫർ പടവയൽ, സിദ്ധീഖ് തെക്കയിൽ, ഹബീബ് കാരന്തൂർ ,ഇ.പി.മൻസൂർ, സാബിത്ത് വി.കെ., തടത്തിൽ ആലിഹാജി, എം.ടി.സലീം, വി.കെ.അൻഫാസ്, സി.ഉസ്മാൻ സംസാരിച്ചു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!