വിഖ്യാത ചലച്ചിത നടി ‘ഷൗക്കർ‘ ജാനകി അന്തരിച്ചു. 94 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണം സംഭവിച്ചത്. തമിഴ്, കന്നട, മലയാളം അടക്കം 400 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
1950-ൽ ‘ഷൗക്കർ’ എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലായി നാനൂറിലധികം സിനിമകളിൽ വേഷമിട്ടു. തമിഴിൽ എം.ജി.ആർ, ശിവാജി ഗണേശൻ, എൻ.ടി.ആർ തുടങ്ങിയ പ്രമുഖ താരങ്ങളുടെ നായികയായി തിളങ്ങി.1964-ൽ പുറത്തിറങ്ങിയ ‘സ്കൂൾ മാസ്റ്റർ’ എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്.
മമ്മൂട്ടി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ‘സൂര്യമാനസം’ എന്ന ചിത്രത്തിലെ അമ്മ വേഷം മലയാളികൾക്കിടയിൽ ഏറെ ശ്രദ്ധ നേടി. ഏഴു പതിറ്റാണ്ട് നീണ്ട സിനിമാ ജീവിതത്തിന് 2020-ൽ വിടപറഞ്ഞ അവർ, നിരവധി ടിവി പരമ്പരകളിലും അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് 2022-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

