Trending

വന്ദേമാതര വിവാദവും പിഎം ശ്രീയും; വി ഡി സതീശന്‍ സര്‍ക്കാര്‍ തീവ്ര മതസംഘടനകള്‍ക്ക് വഴങ്ങി പ്രവര്‍ത്തിക്കുന്നു: കെ സുരേന്ദ്രന്‍

തിരുവനന്തപുരം: വി ഡി സതീശൻ സർക്കാർ തീവ്രമത സംഘടനകൾക്ക് വഴങ്ങി പ്രവർത്തിക്കുന്നുവെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍ ആരോപിച്ചു. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലർ ഫ്രണ്ടിന്റെയും സമ്മർദ്ദങ്ങൾക്ക് കോൺഗ്രസ്സ് വഴങ്ങുകയാണ്. ഭരണകാര്യങ്ങളിലും ആശയപരമായും ഈ നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നത്.

പിഎം ശ്രീ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സർക്കാർ പിന്നോട്ടു പോകുന്നു. ലീഗ്, ജമാ അത്തെ ഇസ്ലാമി സംഘടനകളുടെ ഭീഷണിയും സമ്മർദവുമാണ് ഇതിനു കാരണം. ആദ്യഘട്ടത്തിൽ വി.ഡി. സതീശൻ അനുകൂല നിലപാട് എടുത്തിരുന്നു. വന്ദേമാതരത്തിലും ഇതേ നിലപാട് തുടരുന്നു. ഡി.കെ. ശിവകുമാർ ഉൾപ്പെടെ മറ്റു സംസ്ഥാനങ്ങളിലെ കോൺഗ്രസ് മുഖ്യമന്ത്രിമാർ ആലപിച്ചിട്ടും വി.ഡി. സതീശൻ അതിന് തയ്യാറാകുന്നില്ല. കേരളത്തിൽ മാത്രം എന്തുകൊണ്ട് വ്യത്യാസം ഉണ്ടാകുന്നുവെന്നും അദ്ദേഹം ചോദിച്ചു.

കരിമണൽ ഖനന കേസിൽ ബിജെപി ബന്ധം ആരോപിച്ച വി.ഡി. സതീശൻ ഇഡി കേസ് സജീവമായി തുടരുമ്പോൾ ഒന്നും മിണ്ടുന്നില്ലെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!