തിരുവനന്തപുരം: ക്ഷേമ പെന്ഷന് വിതരത്തില്‍നിന്ന് സഹകരണ സംഘങ്ങളെ ഒഴിവാക്കിയതില്‍ സഹകരണ വകുപ്പിന് ആശങ്കയുണ്ടെന്ന് മന്ത്രി എം ലിജു. തീരുമാനം ധനവകുപ്പിന്റേതാണ്. സഹകരണ സംഘങ്ങളെ ഉള്‍പ്പെടുത്തിയുള്ള പെന്ഷന് വിതരണത്തില്‍ ഭീമമായ നഷ്ടം ഉണ്ടായെന്നാണ് ധനവകുപ്പിന്റെ കണ്ടെത്തല്‍. സഹകരണ പ്രസ്ഥാനത്തെ വിശ്വാസത്തിലെടുത്ത്, കക്ഷിരാഷ്ട്രീയം നോക്കാതെ സംഘങ്ങള്‍ക്ക് വിതരണത്തിനുള്ള അവകാശംകൊടുത്ത്, പാര്‍ട്ടിക്കാരനെ ഏല്‍പ്പിക്കാതെ അര്‍ഹതയുള്ള ആര്‍ക്ക് കൃത്യമായി വിതരണം ചെയ്തിരുന്നെങ്കില്‍ കേരളത്തിനത് വലിയ അംഗീകാരം ആയേനെ. പക്ഷേ, കഴിഞ്ഞ സര്‍ക്കാര്‍ അതിനെ സമ്പൂര്‍ണ രാഷ്ട്രീയവത്കരണം നടത്തി. തെരഞ്ഞെടുപ്പിന്റെ തലേദിവസം വരെ വീടുകളിലെത്തി രാഷ്ട്രീയം പറയാനും വ്യാജപ്രചാരണം നടത്താനുമുള്ള അവസരമാക്കി. സഹകരണ വകുപ്പ് മന്ത്രിയെന്ന നിലയില്‍, കുറേയെങ്കിലും തുടരുന്നത് നന്നായിരിക്കുമെന്നാണ് അഭിപ്രായം. ബാങ്കില്‍ പോയി എടുക്കാന്‍ പറ്റാത്തവര്‍ക്ക്, ഏറ്റവും അവശരായിരിക്കുന്ന ആളുകള്‍ക്ക് കൊണ്ടുചെന്ന് കൊടുക്കുന്നത് സഹകരണ മേഖലയ്ക്ക് കൂടി ഗുണമാകും എന്നാണ് അഭിപ്രായം. പക്ഷേ അത് വീഴ്ച ഇല്ലാതെ വേണം. സഹകരണ വകുപ്പിന് ഇത് തുടർന്നാൽ കൊള്ളാം എന്നുണ്ട്. പറഞ്ഞതിനെ ദുര്‍വ്യഖ്യാനം ചെയ്യേണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്ഷേമ പെൻഷൻ വിതരണം: ‘സഹകരണ സംഘങ്ങളെ ഒഴിവാക്കിയതില്‍ ആശങ്കയുണ്ട്’: മന്ത്രി എം ലിജു

