തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാന്ദന്റെ ആരോഗ്യനില ഗുരതരമായി. രക്തൃമ്മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടായതോടെയാണ് വി എസിന്റെ ആരോഗ്യനില ഗുരതരമായത്. വിദഗ്ധ ഡോക്ടര്‍മാരുടെ സംഘം പട്ടം എസ് യു ടി ആശുപത്രിയിലെത്തി വി എസിന്റെ ആരോഗ്യ സ്ഥിതി വിലയിരുത്തുകയാണ്. വി എസിന്റെ ആരോഗ്യാവസ്ഥ മോശമായെന്നറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ആശുപത്രിയില്‍ എത്തി. ഇരുവരും വി എസിന്റെ ആരോഗ്യാവസ്ഥയെക്കുറിച്ച് അന്വേഷിച്ചു.
വിഎസിന്റെ ആരോഗ്യ നില ഗുരുതരം; മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആശുപത്രിയില്‍

