Kerala

ചുമ്മാകേറി ക്ലിക്ക് ചെയ്യല്ലേ… കാശ് പോകും; സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പോലീസ്

കോഴിക്കോട്: സാമൂഹികമാധ്യമങ്ങള്‍ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാകുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവുമായി സൈബര്‍ പോലീസ്. പാര്‍ട്ട് ടൈം ജോലി, ഓണ്‍ലൈന്‍ ബിസിനസ്, ഡാറ്റ എന്‍ട്രി, ഷെയര്‍ ട്രേഡിംഗ് എന്നിങ്ങനെ പലതിന്റെ പേരിലും പണം തട്ടല്‍ നടക്കുന്നുണ്ട്.

ഈ മാസം ഇതുവരെ മാത്രം വിവിധ സംഭവങ്ങളിലായി ഏകദേശം ഒരു കോടിയിലേറെ രൂപ നഷ്ടപ്പെട്ടതിനു കോഴിക്കോട് സൈബര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ട ആറു കേസുകളും ചെറിയ തുക നഷ്ടപ്പെട്ട സംഭവങ്ങളില്‍ അഞ്ച് കേസുകളുമാണ് ഈ മാസം രജിസ്റ്റര്‍ ചെയ്തത്.

തട്ടിപ്പിനിരയായവരില്‍ ഡോക്ടര്‍മാര്‍, എന്‍ജിനിയര്‍മാര്‍, ഐടി പ്രഫഷണലുകള്‍, കച്ചവടക്കാര്‍ തുടങ്ങി വിദ്യാര്‍ഥികള്‍ വരെയുണ്ടെന്ന് പോലീസ് പറയുന്നു. മൊബൈല്‍ഫോണില്‍ സാമൂഹിക മാധ്യമങ്ങളില്‍ വരുന്ന പരസ്യങ്ങള്‍ വഴിയാണു പലരും വഞ്ചിതരാകുന്നത്. വീട്ടിലിരുന്നു പണം സമ്പാദിക്കാമെന്ന രീതിയിലുള്ള പരസ്യങ്ങളില്‍ ആകൃഷ്ടരാകുന്നവരാണ് തട്ടിപ്പിന് ഇരയാകുന്നവരില്‍ ഏറെയും.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!