Sports

ഐപിഎല്‍ യുഎയില്‍ തന്നെ; സ്ഥിരീകരിച്ച് ബിസിസിഐ

ഇത്തവണത്തെ ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റെ യുഎഇയില്‍ വെച്ച് തന്നെ നടക്കുമെന്ന് ബിസിസിഐ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍. ടി-20 ലോകകപ്പ് മാറ്റിവച്ചതിന്റെ പശ്ചാത്തലത്തിലാണ് ഐപിഎല്‍ യുഎഇയില്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. യുഎഇയില്‍ ലീഗ് നടത്താനുള്ള അനുമതിക്കായി കേന്ദ്ര സര്‍ക്കാരിനെ ഉടന്‍ സമീപിക്കുമെന്ന് ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍ പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘വരുന്ന ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ യുഎഇയില്‍ ഐപിഎല്‍ നടത്താനുള്ള അനുമതിക്കായി ബിസിസിഐ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കും. അവിടെ ലീഗ് നടത്താമെന്ന് യുഎഇ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അവിടുത്തെ സ്ഥിതി ഞങ്ങള്‍ക്ക് നന്നായി അറിയാം. 2014 ഐപിഎലിലെ ആദ്യ പാദ മത്സരങ്ങള്‍ അവിടെ നടത്തിയിരുന്നു. അതുകൊണ്ട് തന്നെ അതും ഞങ്ങള്‍ക്ക് അറിയാം.”- ബ്രിജേഷ് പട്ടേല്‍ പറഞ്ഞു.

സെപ്തംബര്‍ മുതല്‍ നവംബരെ വരെയുള്ള സമയത്ത് ഐപിഎല്‍ നടത്താനാണ് ബിസിസിഐ ഒരുങ്ങുന്നത്. മാര്‍ച്ച് 29 ന് നടത്താനിരുന്ന ഐപിഎല്‍ മത്സരങ്ങളാണ് കൊവിഡിനെത്തുടര്‍ന്ന് അനിശ്ചിതമായി നീണ്ടു പോയത്. േ

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
Sports

കുന്ദമംഗലത്തിന്റെ വോളിബോള്‍ താരം എസ്.ഐ യൂസഫ് സര്‍വ്വീസില്‍ റിട്ടയര്‍ ചെയ്യുന്നു

കുന്ദമംഗലത്തുകാരുടെ അഭിമാനവും വോളിബോള്‍ താരവുമായ എസ്.ഐ യൂസുഫ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നു. നീണ്ട 35 വര്‍ഷത്തെ സര്‍വ്വീസിനൊടുവിലാണ് അദ്ദേഹം വിരമിക്കുന്നത്. കുന്ദമംഗലം യു.പി സ്‌കൂളില്‍ നിന്നും വോളിബോള്‍
error: Protected Content !!