
തിരുവനന്തപുരം : കീം പ്രവേശന പരീക്ഷ എഴുതിയ കരകുളം, പൊഴിയൂർ സ്വദേശികൾക്ക് കോവിഡ് സ്ഥിരീകരണം. തിരുവനന്തപുരത്ത് പരീക്ഷ എഴുതിയവർക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. പട്ടം സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്ന് സാമൂഹിക അകലം പാലിക്കാതെ രക്ഷിതാക്കളും കുട്ടികളും പരീക്ഷ സെന്ററിന് മുൻപിൽ തടിച്ചു കൂടിയത് ഏറെ വിവാദമായിരുന്നു.
വിദ്യാർത്ഥികളിൽ ഒരാൾ പരീക്ഷ എഴുതിയത് കരമനയിലെ കേന്ദ്രത്തിൽ വച്ചാണ്. കരകുളം സ്വദേശിയാണ് ഈ വിദ്യാർത്ഥി. മറ്റൊരാൾ തൈക്കാട് കേന്ദ്രത്തിൽ ആണ് പരീക്ഷ എഴുതിയത്. പൊഴിയൂർ സ്വദേശിയാണ് ഈ വിദ്യാർത്ഥി.
പരീക്ഷാ സമയത്ത് തന്നെ രോഗ ലക്ഷണങ്ങൾ ഉണ്ടായിരുന്നതിനാൽ കരകുളം സ്വദേശി പ്രത്യേക മുറിയിൽ ഒറ്റക്കാണ് പരീക്ഷ എഴുതാൻ ഇരുന്നത്. അതേസമയം, പൊഴിയൂർ സ്വദേശിക്കൊപ്പം പരീക്ഷ എഴുതിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. .ട്രിപ്പിൾ ലോക്ക്ഡൗണിനിടെ നടന്ന എന്‍ട്രന്‍സ് പരീക്ഷാ കേന്ദ്രത്തില്‍ സാമൂഹിക അകലം പാലിക്കാത്തതിന്റെ പേരില്‍ കണ്ടാലറിയുന്ന 600 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

