തൃശൂര്‍: തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ പുലി പിടികൂടിയ നാല് വയസ്സുകാരിക്കായി തെരച്ചില്‍ പുനരാരംഭിച്ചു. പ്രത്യേക പരിശീലനം നേടിയ നായയെ സ്ഥലത്തെത്തിച്ചു. പൊലീസും വനം വകുപ്പും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തുകയാണ്. ജാര്‍ഖണ്ഡ് സ്വദേശി മനോജ് കുന്ദ – മോനിക്ക ദമ്പതികളുടെ മകള്‍ റൂസ്‌നിയെയാണ് കാണാതായത്. കുട്ടിയെ പുലി പിടിച്ചത് ഇന്നലെ വൈകിട്ട് നാല് മണിക്കാണ്.
വാല്‍പ്പാറയില്‍ പുലി പിടിച്ച ബാലികയെ കണ്ടെത്താനായില്ല; വീണ്ടും തെരച്ചില്‍ തുടങ്ങി
