കുന്ദമംഗലം:ബസ്സില്‍ നിന്ന് മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശികളായ മൂന്ന് യുവതികളെ കുന്ദമംഗലത്ത് വച്ച് പോലീസ് അറസ്റ്റ് ചെയ്തു. വിദ്യ(20), മീനാക്ഷി(20), മാലതി(20) എന്നിവരെയാണ് കുന്ദമംഗലം പ്രിന്‍സിപ്പള്‍ എസ്‌ഐ ടി.എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ വൈദ്യ പരിശോദനയ്ക്കായി കൊണ്ട് പോയിട്ടുണ്ട്.
താമരശ്ശേരി ഭാഗത്ത് നിന്ന് കുന്ദമംഗലത്തേക്ക് കെഎസ്ആര്‍ടിസി ബസ്സില്‍ യാത്ര ചെയ്യുന്ന യുവതിയുടെ ബാഗില്‍നിന്ന് വള മോഷ്ടിക്കുകയായിരുന്നു. യുവതി കുന്ദമംഗലം സ്റ്റാന്റില്‍ ഇറങ്ങുന്നതിനിടെ തുറന്ന് കടക്കുന്ന ബാഗ് പരിശോദിച്ചപ്പോള്‍ വള നഷ്ടപ്പെട്ട വിവരം അറിയുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാരും ബസ് ജീവനക്കാരും ഇടപെടുകയും സംശയം തോന്നിയ ഇവരെ പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു. സംഘത്തിലെ യുവതിയുടെ കയ്യിലുള്ള കൈക്കുഞ്ഞിന്റെ മറവിലാണ് ഇവര്‍ മോഷണം നടത്തിയിരുന്നത്. നിരവധി കേസിലെ പ്രതികളാണ് ഈ തമിഴ് യുവതികള്‍ എന്ന് പോലീസ് പറഞ്ഞു. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും