കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ്ഹാളില്‍ ജൂണ്‍ 20 ന് ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് എ കെ ബഷീറും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സിറ്റിങ് നടന്നു. ആകെ 60 കേസുകള്‍ പരിഗണിച്ചതില്‍ 6 കേസുകള്‍ തീര്‍പ്പാക്കുകയും 3 കേസുകള്‍ തിരുവനന്തപുരത്തേക്ക് മാറ്റുകയും ചെയ്തു. അഭിഭാഷകര്‍ കൂടുതല്‍ സമയംആവശ്യപ്പെട്ടതിനാല്‍ മിക്ക കേസുകളുംമാറ്റിവച്ചു.
എമര്‍ജിംഗ് കേരള സമമിറ്റിലൂടെ ദുര്‍വിനിയോഗം സര്‍ക്കാര്‍ ഫണ്ട് ചെയ്‌തെന്നാരോപിച്ച് സൈമണ്‍ തോട്ടുങ്കര നല്കിയ പരാതി തള്ളിക്കളഞ്ഞു. നടപടിക്രമങ്ങളില്‍ ചെറിയ പാളിച്ചകള്‍ ഉണ്ടെങ്കിലും വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ നന്നായി സംഘടിപ്പിച്ച പരിപാടിയായിരുന്നു എമര്‍ജിങ്‌കേരളയെന്ന് വിജിലന്‍സ്& ആന്റി കറപ്ഷന്‍ ബ്യൂറോ റിപ്പോര്‍ട്ടും ലോകായുക്ത അന്വേഷണറിപ്പോര്‍ട്ടും ശരിവച്ചു. വിജിലന്‍സ്& ആന്റി കറപ്ഷന്‍ ബ്യൂറോ റിപ്പോര്‍ട്ടിനെതിരായി പരാതിക്കാരന്‍ ഉയര്‍ത്തിയ പരാതികളില്‍ കാമ്പില്ലെന്ന് ലോകായുക്ത അന്വേഷണത്തില്‍ പറഞ്ഞു. ഉപലോകായുക്ത ജസ്റ്റിസ് എ കെ ബഷീറിന്റെ സിംഗിള്‍ ബഞ്ച് സിറ്റിങ് ഇന്ന് ( ജൂണ്‍ 21-ന് ) നടത്തും.