Local

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ പ്രചരിക്കുന്ന ജോലി വാഗ്ദാനം വ്യാജമെന്ന് പ്രിൻസിപ്പാൾ

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിന്റെ പേരിൽ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ ജോലി വാഗ്ദാനങ്ങൾ പ്രചരിക്കുന്നത്‌ വാസ്തവ വിരുദ്ധമെന്ന് കോളേജ് പ്രിൻസിപ്പാൾ അറിയിച്ചു. പ്രസ്തുത വിവരങ്ങൾ സ്ഥാപനത്തിൽ നിന്ന് ഔദ്യോഗികമായി പുറപ്പെടുവിച്ചതല്ല. സ്ഥാപനവുമായി ബന്ധപ്പെട്ട ജോലി ഒഴിവുകളും നിയമന വിവരങ്ങളും ഔദ്യോഗികമായി പത്രമാധ്യമങ്ങളിലൂടെയും സ്ഥാപനത്തിന്റെ നോട്ടീസ് ബോർഡ് മുഖേനയുമാണ് അറിയിക്കുക. വ്യാജ പ്രചാരണങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ജോലി ലഭിക്കുമെന്ന പ്രതീക്ഷയിൽ സാമ്പത്തിക നഷ്ടങ്ങൾ ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുകയും ചെയ്യും. ഇത്തരം പ്രചരണങ്ങൾ വിശ്വസിക്കുകയോ, വ്യക്തിഗത വിവരങ്ങളോ പണമോ നൽകുകയോ ചെയ്യരുത്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായ വിവരങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസ് സ്റ്റേഷനിലോ സ്ഥാപനത്തിലോ അറിയിക്കണമെന്നും പ്രിൻസിപ്പാൾ അറിയിച്ചു.

ഗതാഗത നിയന്ത്രണം

രാമനാട്ടുകര മുതല്‍ വൈദ്യരങ്ങാടി ജില്ലാ അതിര്‍ത്തി വരെയുളള ഭാഗത്ത് പ്രവൃത്തി നടക്കുന്നതിനാല്‍ പണികൾ പൂര്‍ത്തിയാകുന്നതുവരെ വാഹനഗതാഗതം ഭാഗികമായി നിരോധിച്ചു. ബദല്‍ സംവിധാനമായി മറ്റ് സര്‍വീസ് റോഡുകള്‍ ഉപയോഗിക്കണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

കെയര്‍ ടേക്കര്‍ നിയമനം

കോഴിക്കോട് സൈനിക വിശ്രമ കേന്ദ്രത്തില്‍ കെയര്‍ ടേക്കര്‍ തസ്തികയിലേക്ക് (179 ദിവസത്തേക്ക്) വിമുക്ത ഭടന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: എട്ടാം ക്ലാസ്. പ്രായപരിധി: 56 വയസ്. കോഴിക്കോട് ജില്ല പരിധിയിലുളളവര്‍ക്ക് മുന്‍ഗണന.
അപേക്ഷകര്‍ ഫോണ്‍ നമ്പര്‍ സഹിതം ഏപ്രില്‍ 28-ന് വൈകീട്ട് നാലിനകം ജില്ലാ സൈനികക്ഷേമ ഓഫീസര്‍ക്ക് അപേക്ഷ നൽകണം. ഫോണ്‍: 0495 2771881.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!