കുന്ദമംഗലത്ത് വ്യാപാരി കളുടെ നൈറ്റ് ഫെസ്റ്റ് തുടങ്ങി.
കുന്ദമംഗലം : പ്രതിസന്ധിയിലായ വ്യാപാര മേഖലയിൽ ഉണർവ്വ് ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂണിറ്റ് കമ്മറ്റിയുടെ നേത്യത്വത്തിൽ പത്ത് ദിവസം നീണ്ടു നിൽക്കുന്ന നൈറ്റ് ഷോപ്പിംഗ് ഫെസ്റ്റ് കുന്ദമംഗലത്ത് ആരംഭം..ദേശീയപാതയിൽ തിരക്കേറെയുള്ള അങ്ങാടിയായ കുന്ദമംഗലത്ത് സാധനം വാങ്ങാനെത്തുന്നവർ വാഹന പാർക്കിംഗ് ഇല്ലാത്തതിനാൽ രാവിലെ ബുദ്ധിമുട്ട് നേരിടുന്നത് മനസ്സിലാക്കിയാണ് നെറ്റ് ഫെസ്റ്റ് ആരംഭിച്ചത്.പെരുന്നാൾ കഴിയുന്നത് വരെ എല്ലാ കടകളും
രാത്രി 12 വരെ തുറന്ന് പ്രവർത്തിക്കും.ഇതിന് വേണ്ടി അങ്ങാടിയിൽ ഉടനീളം വെളിച്ചം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ഫെസ്റ്റിൻ്റെ ഭാഗമായി വിവിധ ഓഫറുകളും, സമ്മാനങ്ങളുമുണ്ടാകും.
നൈറ്റ് ഷോപ്പിംഗിൻ്റെ ലോഗോ പ്ര എം.കെ.രാഘവൻ എം പി പ്രകാശനം ചെയ്തു..പി.ടി.എ റഹീം എം.എൽ എ മുഖ്യാതി ഥിയായി എം.ബാബുമോൻ അധ്യക്ഷത വഹിച്ചു , മുൻ എംഎൽഎ യു സി രാമൻ, ബ്ലോക്ക് പ്രസിഡണ്ട് ബാബു നെല്ലൂ ളി, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ,ജില്ലാ പഞ്ചായത്ത് അംഗം എം ധനീഷ് ലാൽ , കുന്ദമംഗലം എസ് എച്ച് ഒ.യൂസ്ഫ് നടുത്തറമ്മൽ, എസ് ഐ അഷ്റഫ്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർഎ അലവി, മെമ്പർമാരായപി കൗലത്ത്, ഫാത്തിമ ജസ് ലിൻ, പി കെ ബാപ്പു ഹാജി, പി ജയശങ്കർ, എൻവിനോദ് കുമാർ,
എം എം സുധീഷ് കുമാർ, സി വി ഷംജിത്ത്, എ മൊയ്തീൻ ഹാജി, ടി ചക്രായുധൻ,, എം. സി ബ്ഗത്തുള്ള,
കെ പി വ സന്ത രാജ്, ബൈജു തീക്കുന്നുമ്മൽ, പി പ്രകാശൻ
കെ.കെ ജൗഹർ പ്രസംഗിച്ചു.ഫെസ്റ്റിൻ്റെ ഭാഗമായി വിവിധ മേഖലയിലുള്ളവരെ പങ്കെടുപ്പിച്ച് സമൂഹ നോമ്പ് തുറയും നടന്നു.

