കോന്നി കല്ലാറ്റില്‍ മീന്‍ പിടിക്കാന്‍ പോയയാളെ കാട്ടാന കുത്തിക്കൊന്നു. തണ്ണിത്തോട് ഏഴാന്തല സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. ദിലീപിന്‍റെ ഒപ്പമുണ്ടായിരുന്ന ആൾ ഓടി രക്ഷപ്പെട്ടു. ഇന്നലെ (20-03-2024) രാത്രി എട്ടുമണിയോടെ കല്ലാറ്റില്‍ ഏഴാന്തല ഭാഗത്താണ് സംഭവം.സംഭവം അറിഞ്ഞ് വനപാലകര്‍ സ്ഥലത്ത് എത്തി. ചൊവ്വാഴ്‌ച രാത്രിയിലും ദിലീപും കൂട്ടുകാരും കല്ലാറ്റിൽ മീൻ പിടിക്കാൻ പോയപ്പോൾ ഇതേ സ്ഥലത്ത് കാട്ടാനയെ കണ്ടിരുന്നുവെന്ന് പറയുന്നുണ്ട്. കാട്ടാന അവരെ ഓടിക്കുകയും ചെയ്‌തിട്ടുണ്ട്. ഇന്നലെ മനോജും സുഹൃത്തും മാത്രമാണ് മീൻ പിടിക്കാൻ എത്തിയത്. ഈ ഭാഗത്ത് പകൽ പോലും കാട്ടാന ശല്യം ഉണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
കല്ലാറ്റിൽ മീൻപിടിക്കാൻ പോയയാളെ കാട്ടാന കുത്തിക്കൊന്നു

